Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]
ആണ്പിള്ളേർ കാണാൻ ഇഷ്ടപ്പെടുന്നതും അത്യാവിശം വലിപ്പമൊക്കെ ഉള്ള പെണ്ണിനെ അല്ലെ?"
ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.
"നീ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ അതിൽ വേറെ ഒരു കാര്യമുണ്ട്."
"എന്താ?"
അവളുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞിരുന്നു.
"ഇത്തിരി വലിപ്പമൊക്കെ ഉള്ള പെൺപിള്ളേരെ ആണുങ്ങൾ നോക്കും.. പക്ഷെ മിക്കപേരും ഒരു കാമത്തോടെ ഉള്ള നോട്ടം ആയിരിക്കും നോക്കുന്നത്.. പക്ഷെ നിന്നെ പോലുള്ള വളരെ ചെറിയ ഒരു ശതമാനം പെൺപിള്ളേർ ഉണ്ട്.. അവരുടെ മുഖത്തേക്ക് മാത്രം ആയിരിക്കും ആണുങ്ങൾ നോക്കുന്നത്.. കാരണം നിങ്ങളുടെ മുഖത്ത് നിറഞ്ഞ് നിൽക്കുന്ന ഐശ്വര്യം ആണ്.. നിങ്ങളുടെ തെളിഞ്ഞ മുഖം കാണുമ്പോഴേ ഞങ്ങൾ ആൺപിള്ളേരുടെ മനസ് നിറയും.. നിങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും."
ദീപക് പെട്ടെന്ന് അവളെ പിടിച്ച് തന്റെ മുന്നിലേക്ക് നിർത്തി.
"നിന്റെ ഈ മുഖം തന്നെ ഉണ്ടല്ലോ ആർക്കായാലും കണ്ണിമ ചിന്മത്തെ എത്ര നേരം വേണമെങ്കിലും നോക്കി ഇരിക്കുവാൻ തോന്നി പോകും. ഗോതമ്പിന്റെ നിറമുള്ള പെണ്ണ് എന്നൊക്കെ ചില കവികൾ എഴുതി വച്ചിട്ടില്ലേ.. ശരിക്കും ആ വരികൾ നിന്റെ മുഖത്തിന് അനിയോജ്യമാണ്.. ഇളം മഞ്ഞ കലർന്ന വെളുത്ത നിറമാണ് നിനക്ക്.. നിന്റെ ഈ നക്ഷത്ര കണ്ണുകൾക്ക് ഉണ്ടല്ലോ എന്ത് ഭംഗി ആണെന്ന് അറിയാമോ?"
അവന്റ വാക്കുകൾ കേട്ട് ഒരേസമയം അവളുടെ മുഖത്ത് നാണവും സന്തോഷവും നിറഞ്ഞു.
"മതി മതി എന്റെ സൗന്ദര്യത്തെ പുകഴ്ത്തിയത്.. നടക്ക് ഇങ്ങോട്ടു."
അവൾ വീണ്ടും അവന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു.
ഹോസ്റ്റലിനു മുന്നിൽ എത്തിയപ്പോൾ അവളെ കളിയാക്കാനായി ദീപക് പറഞ്ഞു.
"വലിപ്പം കുറവാണെന്ന് കരുതി വിഷമിക്കണ്ട
💬 Comments
View all comments