Chapter Title : നമ്മൂരു ബെംഗളൂരു [ഡേവിഡേട്ടൻ]
ഒത്താൽ മൊബൈൽ നമ്പർ എങ്കിലും ഒപ്പിക്കണം, ഞാൻ കരുതി.
അല്പനേരത്തിനുള്ളിൽ ബസ് സ്റ്റാർട്ട് ചെയ്തു. അടുത്ത സ്റ്റോപ്പിൽ വെച്ചു ഒരു ജിമ്മൻ ബസ്സിൽ കയറി, എന്റെ തൊട്ടടുത്തിരുന്നു, ഉടനെ തന്നെ കൂർക്കം വലിച്ചു ഉറക്കമായി. ഞാനും എപ്പഴോ മയങ്ങി.
കൊച്ചി എത്തിയപ്പോൾ ആണ് ഉണർന്നത്. ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയിട്ടിരിക്കുവാണ്. തിരിഞ്ഞു നോക്കിയപ്പോൾ പിറകിലെ സീറ്റിൽ നമ്മുടെ കക്ഷിയെ കാണാനില്ല. ഞാൻ ചാടിയിറങ്ങി. വിശപ്പില്ലാഞ്ഞിട്ടും ഞാൻ ആ ഹോട്ടലിലേക്ക് കയറി. കക്ഷി ഒരു ടേബിളിൽ ഇരിപ്പുണ്ടായിരുന്നു. ഞാൻ ധൈര്യം സംഭരിച്ചു അതെ ടേബിളിൽ പോയി ഇരുന്നു.
"ഇവിടെ വേറെ ആളില്ലല്ലോ?"
അവൾ ഇല്ല എന്ന് തലയാട്ടി. ഞാൻ വെയിറ്ററിനെ വിളിച്ചു ഒരു കട്ടൻ ചായ പറഞ്ഞു. അവളോട് ചോദിച്ചപ്പോൾ ഓൾറെഡി ഓർഡർ ചെയ്തു എന്നാണറിഞ്ഞത്.
"ഒരു ചായ മാത്രം മതിയോ? വിശക്കില്ലേ?"
ആളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് സന്തോഷമായി. സംസാരിക്കാൻ താല്പര്യം ഉള്ള കൂട്ടത്തിലാണ്, നന്നായി.
"രാത്രി യാത്ര ചെയുമ്പോൾ ഞാനൊന്നും കഴിക്കാറില്ല. വെറുതെ വയറിനു പണി ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്."
"ഏയ്, ഇവിടുത്തെ ഭക്ഷണം അത്ര കൊഴപ്പം ഇല്ല. വേണമെങ്കിൽ നമുക്ക് ഷെയർ ചെയ്യാം."
"നോക്കാം, എന്താ ഓർഡർ ചെയ്തത്?"
"അപ്പം, പിന്നെ മുട്ടക്കറി"
"ആഹാ, അപ്പം എനിക്കിഷ്ടവാ."
ഒരു ചിരി പാസാക്കിക്കൊണ്ടാണ് ഞാൻ അത് പറഞ്ഞത്.
അവൾ അത് പ്രതീക്ഷിച്ചപോലെ തോന്നി. അവളും ചിരിച്ചു.
"അത് കണ്ടപ്പഴേ മനസിലായി. വൃത്തികെട്ടവൻ."
"ഓ പിന്നേ, എന്ത് വൃത്തികേട്? എല്ലാരും മനസ്സിൽ വെക്കണത് ഞാൻ കുറച്ചു ഫ്രീ ആയി പറയുന്നു. അത്രേയുള്ളൂ. എല്ലാം വെട്ടിത്തുറന്നു പറയുന്ന
💬 Comments
View all comments