Chapter Title : നന്ദലീല 2 [Madanamohan]
പറ്റുന്നുള്ളു.
"എടി ഒന്ന് പതുക്കെ പോ. ഞാനും വരട്ടെ. നീ ഇരുട്ടത്തേക്ക് പോയി കഴിഞ്ഞാൽ എവിടാണെന്ന് പോലും കാണാൻ കിട്ടുന്നില്ല.
"ഓ, ഞാൻ കറുത്തിട്ടാ. അതിനു ഞാനിപ്പോ എന്ത് ചെയ്യാനാ. നിങ്ങൾ വെളുത്തവർക്ക് പിന്നെ ലൈറ്റ് പോലും വേണ്ടല്ലോ ഇരുട്ടത്തു നടക്കാൻ."
നന്ദു ആകെ വല്ലാണ്ടായി അവളുടെ മറുപടിയിൽ. വായീന്നു വീണും പോയി. അവൾക്കു നന്നായി കൊള്ളുകയും ചെയ്തു.
"എടി ഞാൻ പറഞ്ഞത് നീ ഇട്ടേക്കുന്ന ഡ്രെസ്സിന്റെ കാര്യമാ. അല്ലാതെ നിന്റെ നിറത്തെ അല്ല ". അവനൊരു നമ്പർ ഇട്ടു നോക്കി.
"വേണ്ട നന്ദുവേട്ടാ. ഇനി അതിനെ വളച്ചു തിരിച്ചു ബുദ്ധിമുട്ടേണ്ട." എന്റെ സ്ഥാനത്തു സജിത ആണെങ്കിൽ ഒരു കുഴപ്പോം ഇല്ലാരുന്നു ആർക്കും ".
അവളാകെ പിണങ്ങി നടക്കുവാണ്. കൂടുതൽ പറഞ്ഞു കുളമാക്കണ്ട എന്ന് നന്ദുവും വിചാരിച്ചു.
വീട്ടിലെത്തി കതകു തുറന്നു അവൾ നേരെ റൂമിലേക്ക് പോയി. ഒന്നും മിണ്ടാതെ നന്ദു ഫ്രണ്ട് റൂമിൽ തന്നെ ഇരുന്നു.
അവൾ ദേഷ്യത്തിൽ അകത്തു വാതിൽ തുറക്കുകയും അടക്കുകയും ഒക്കെ ചെയ്യുന്ന ശബ്ദം അവന് കേൾക്കാം. ഇപ്പൊ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്. കുളിക്കാൻ കയറി എന്ന് തോന്നുന്നു. തല ഒന്ന് തണുക്കട്ടെ അവളുടെ.
നന്ദു അവിടെ കിടന്ന ഒരു ചെറിയ ബെഡിലേക്ക് തല ചായ്ച്ചു കിടന്നു. അവളുടെ അനക്കം ഒന്നും കേൾക്കുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവൾ കതകു തുറന്നു ഇറങ്ങുന്ന ശബ്ദം കേട്ടു. നന്ദു കണ്ണ് തുറക്കാതെ അതേ കിടപ്പു അവിടെ കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ പാദസ്വരത്തിന്റെ കിലുക്കം അവന്റെ അടുത്തേക്ക് വരുന്നത് അവനറിഞ്ഞു.
"നന്ദുവേട്ടാ" അവൾ
💬 Comments
View all comments