Chapter Title : നന്ദലീല [Madanamohan]
മയക്കുന്ന ഒരു ഗന്ധം.
"വീട്ടിൽ എല്ലാവരും എവിടെ ". നന്ദു രജിതയോടു തിരക്കി.
"അച്ഛനും അമ്മയും ഒരു കല്യാണത്തിന് പോയേക്കുവാ, സജിത ഇപ്പൊ ബ്യൂട്ടീഷ്യൻ കോഴ്സിനു പോകുന്നുണ്ട്. കുറച്ചു കഴിഞ്ഞു വരും " രജിത ഒരു ചെറു ചിരിയോടെ മറുപടി പറഞ്ഞു.
തൊട്ടടുത്തു തന്നെയാണ് ചെറിയമ്മയുടെ കുടുംബം. ചെറിയമ്മക്ക് കിട്ടിയ വീതത്തിൽ വീട് വച്ചു ചെറിയച്ഛൻ ഇവിടേയ്ക്ക് മാറുകയായിരുന്നു.
"നിങ്ങളും ഇരിക്ക്, കുട്ടികൾ കഴിച്ചോ ചെറിയമ്മേ ".
"ഹാ അവര് നേരത്തെ കഴിച്ചു. ഇനി ഉറങ്ങാൻ കയറും. എന്നാ ഞാനും ഇരിക്കാം, നീ ആ പ്ലേറ്റ് ഇങ്ങു എടുത്തേ രജിതേ."
രജിത ചെറിയമ്മക്കുള്ള പ്ലേറ്റ് എടുത്തു വിളമ്പി കൊടുത്തു
"നീ കഴിക്കുന്നില്ലേ?". ചെറിയച്ഛൻ രജിതയെ നോക്കി ചോദിച്ചു.
"ഇല്ല ചേട്ടാ ഞാൻ രാവിലത്തെ ലേറ്റ് ആയാ കഴിച്ചേ, ഇപ്പൊ വിശപ്പില്ല ".
അവൾ മാറി നിന്നു ഇടയ്ക്കിടെ നന്ദുവിനെ നോക്കുന്നത് അവനു മനസ്സിലാകുന്നുണ്ടായിരുന്നു. ഇവളിത്ര മാറിയപ്പോ സജിത ഇതിലും അടിപൊളിയായിട്ടുണ്ടാവും എന്ന് അവൻ മനസ്സിൽ കരുതി.
ഊണ് കഴിഞ്ഞു ചെറിയച്ഛൻ ഒന്ന് മയങ്ങി. ചെറിയമ്മയും രജിതയും കൂടി അടുക്കളയിൽ പണിയെല്ലാം തീർത്തു നന്ദുവിന്റെ അടുത്തേക്ക് വന്നു.
"ഞാനെന്നാ വീട്ടിലേക്കു പോകുവാ നന്ദുവേട്ടാ, എപ്പോളാ അങ്ങോട്ടിറങ്ങുന്നത്." രജിത നന്ദുവിനെ നോക്കി ചോദിച്ചു
"ഞാൻ വൈകിട്ട് ഇറങ്ങാമെടി, അച്ഛനും അമ്മയും എത്തില്ലേ ".
"ഹാ അവര് കുറച്ചു കഴിഞ്ഞു വരും. പശുവിനെ കറക്കാൻ ആള് വരും ഇപ്പൊ. ഞാനെന്നാൽ അങ്ങോട്ട് ചെല്ലട്ടെ ".
രജിത പോയി കഴിഞ്ഞു കുറേ കഴിഞ്ഞപ്പോ ചെറിയമ്മയും കുട്ടികളുടെ കൂടെ പോയി കിടന്നു. വെറുതെ ഇരുന്നപ്പോ
💬 Comments
View all comments