Chapter Title : നന്ദിനി [അജിത് കൃഷ്ണ]
അവൻ താല്പര്യം കാണിച്ചില്ല... അവൻ മെല്ലെ തിരിഞ്ഞു നടന്നു... നന്ദിനിയോട് ഉണ്ടായിരുന്ന സ്നേഹം ഒരു പക ആയി മാറുക ആയിരുന്നു... സഹിക്കാൻ പറ്റാത്ത അത്ര സങ്കടവും... അന്ന് രാത്രി ഉറക്കം ഇല്ലാത്ത രാത്രി ആയി കുട്ടന് മാറി കഴിഞ്ഞിരുന്നു.
ഒടുവിൽ കോവിഡ് കല്യാണം തന്നെ എല്ലവരും തീരുമാനിച്ചു. നന്ദിനിക്ക് സന്തോഷം ആയിരുന്നു. കാരണം ഇവിടെ നിന്ന് പോയി കഴിഞ്ഞാൽ പിന്നെ ശ്യാമുമായി ഒരുമിച്ചു ജീവിക്കാമല്ലോ... അത്യാവശ്യം ബന്ധുക്കളെ മാത്രം ക്ഷണിച്ചു ആയത് കൊണ്ട് കല്യാണം ലളിതമായ രീതിയിൽ നടത്താൻ ആയിരുന്നു പ്ലാൻ. കൂടുതൽ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ഒരു കൊറോണ കല്യാണം... അത്യാവശ്യം ഡ്രസ്സ് എടുക്കുന്നതിനും സ്വർണ്ണം എടുക്കുന്നതിനുമായി അവർ എല്ലാം ഒരുമിച്ചു പുറത്ത് പോയി.. കോവിഡ് അപ്പോഴേക്കും കുറച്ചു അയഞ്ഞു തുടങ്ങിയിരുന്നു... എല്ലാത്തിനും കുറച്ചു കൂടി ഇളവ് വരുത്തി കൊടുക്കുകയും ചെയ്തു. കല്യാണത്തിന് തലേ ദിവസം നന്ദിനി കുറച്ചു സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു മാറ്റി നിർത്തിയിരുന്നു...
നന്ദിനി :എനിക്ക് അറിയാം എന്നെ ഇഷ്ടം ആയിരുന്നു എന്ന് ഇപ്പോൾ എന്താണെന് എനിക്ക് അറിയില്ല... പക്ഷെ എനിക്ക് വേണ്ടി ആണ് ഇങ്ങനെ ഒരു റിസ്ക് എടുക്കാൻ തയ്യാറായത് എന്നും അറിയാം.. അല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടും ഒരു പരീക്ഷണതിന് എന്ന പോലെ കല്യാണത്തിന് ഒരുങ്ങി വരില്ല എന്നും അറിയാം...
കുട്ടൻ :നിനക്ക് തെറ്റി പോയി നന്ദിനി... നിന്നോട് ഉള്ള സ്നേഹം അതിപ്പോ ഈ മനസ്സിൽ ഇല്ല... പിന്നെ ഞാൻ ഇങ്ങനെ ചെയ്യുന്നത് മുത്തശ്ശനെയും മുത്തശ്ശിയെയും മനസ്സിൽ കണ്ടിട്ട് ആണ്... അവർ നമുക്ക് വേണ്ടി രണ്ടാമത് ഒരു ജന്മം ജീവിച്ചു തീർത്തവർ ആണ്... ഇനി ഞാൻ ആയി അവരുടെ കണ്ണീർ വീഴ്ത്താൻ ആഗ്രഹിക്കുന്നില്ല...
നന്ദിനി :ഉം....
കുട്ടൻ :നിനക്ക് ഞാൻ എന്ത് പറഞ്ഞാലും മനസ്സിൽ ആകില്ല കാരണം അവൻ അത്രത്തോളം വിഷം നിന്റെ ഉള്ളിൽ കുത്തി വെച്ചിട്ടുണ്ട്...
നന്ദിനി :കുട്ടേട്ടാ മതി.... ശ്യാം ചേട്ടനെ പറഞ്ഞത് ഞാൻ കുറെ കേട്ട് നിന്നു ഇനി അത് ഞാൻ കേൾക്കില്ല...
കുട്ടന്റെ കൈ തരിച്ചു വന്നു എങ്കിലും അവൻ ഒന്നും ചെയ്തില്ല...
കുട്ടൻ :എടി നീ
💬 Comments
View all comments