Chapter Title : നന്ദിനി [അജിത് കൃഷ്ണ]
പേടിച്ചു ഇരുന്നാൽ ഒന്നും നടക്കില്ല നമുക്ക് വരുന്നിടത് വെച്ച് കാണാം...
കുട്ടൻ അപ്പോഴും അവൾ ഓൺലൈനിൽ തന്നെ ഇരിക്കുന്നത് ശ്രദ്ധിച്ചു...
ശ്യാം :എന്നാൽ പിന്നെ ഞാൻ അങ്ങോട്ട് ചെല്ലട്ടെ...
നന്ദിനി :ഉം ശെരി...
ശ്യാം എഴുന്നേൽക്കുന്നത് അവൻ ശ്രദ്ധിച്ചു. ഫോൺ പോക്കറ്റിൽ വെക്കുന്നതും സിഗരറ്റ് കത്തിച്ചു വലിക്കുന്നതും അവൻ കണ്ടു.. ശ്യാം ഓൺ ലൈനിൽ നിന്ന് പോയത് കൊണ്ട് ആണോ എന്നറിയില്ല ഇപ്പോൾ നന്ദിനിയും പോയിരിക്കുന്നു.. കുട്ടന് ഇപ്പോൾ സംശയം കൂടി വരാൻ തുടങ്ങി. കുട്ടൻ ഒന്നും അറിയാതെ പോലെ നിന്നു.. അന്ന് രാത്രി മെല്ലെ ഇഴഞ്ഞു നീങ്ങി..
പിറ്റേന്ന് രാവിലെ കുട്ടൻ എഴുന്നേറ്റു വന്നപ്പോൾ ശ്യാമിനെ അവന്റെ മുറിയിൽ കണ്ടില്ല... അവൻ നേരെ അടുക്കളയിലേക്ക് പോയി... അവിടെ മുത്തശ്ശി അടുപ്പിന് ചാണകം തളിക്കുന്ന ധൃതിയിൽ ആയിരുന്നു. വീട്ടിൽ ഒരു പണിക്കാരി വരുന്നുണ്ട് സഹായത്തിനായി അവർ തത്കാലം പാചകം പുറത്ത് ചെയ്യിപ്പിലേക്ക് മാറ്റി വെച്ച് പാചകം ചെയ്യുന്നു...
കുട്ടൻ :മുത്തശ്ശി നന്ദിനി എവിടെ..!
മുത്തശ്ശി :അഹ് അവൾ കുളിക്കാൻ പോയി മോനെ....
കുട്ടന് മനസ്സിൽ എന്തോ തോന്നി.. അവൻ മെല്ലെ അങ്ങോട്ട് നടന്നു... പെണ്ണുങ്ങൾ പോകുന്ന കുളി സ്ഥലത്തു പോകാൻ അവൻ മടി കാണിച്ചു.. അവൻ വേഗം ആണുങ്ങൾ കുളിക്കുന്ന സൈഡിൽ ഇറങ്ങി. പടി ഇറക്കിൽ നിന്ന് കൊണ്ട് അവൻ അപ്പുറത്ത് നടക്കുന്നത് ശ്രദ്ധിച്ചു.. വലിയ മതിൽ ആയത് കൊണ്ട് അപ്പുറത്ത് സംസാരിക്കുന്നത് എന്തെന്ന് വ്യക്തമല്ല... പക്ഷേ എന്തോ മൂളൽ മാത്രം കേൾക്കുന്നു... അവനു പെട്ടെന്ന് ഒരു ബുദ്ധി തോന്നി കുട്ടൻ അവന്റെ ഫോണിലേക്കു ഒന്ന് കാൾ
💬 Comments
View all comments