Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ജീവിതത്തിൽ താൻ തോറ്റു തുടങ്ങി എന്ന് അവനു മനസ്സിൽ ആയി... ജീവിതത്തിൽ ഇതുവരെ മദ്യപിക്കാൻ തോന്നാത്ത വ്യക്തി ആയിരുന്നു താൻ എന്നാൽ ഇന്ന് മദ്യപിക്കാൻ ആയി അവന്റെ മനസ്സ് വല്ലാണ്ട് പറയുന്നു.. ആരോക്കെയോ കൂട്ടുകാർ പണ്ട് ഇങ്ങനെ ചെയ്തിട്ട് ഉള്ളത് അവൻ ഓർക്കുന്നു. തനിക്കു ഒരിക്കലും ആ ഗതി വരില്ലാ എന്ന് അവൻ കരുതി അവരെ ഒക്കെ അന്ന് ഒരുപാട് ഉപദേശിച്ചു... ഇന്ന് തനിക്കു ആ ഗതി ആണ് വന്നിരിക്കുന്നത് എന്നാൽ തന്നെ ആശ്വസിപ്പിക്കാൻ പോലും ആരും തന്നെ ഇല്ല... അപ്പുറത്തെ മുറിയിൽ കിടന്നു ഉറങ്ങുന്ന ശ്യാമിനെ അവിടെ ഇട്ട് തന്നെ കൊന്ന് കളഞ്ഞാലോ എന്ന് പോലും അവൻ ഒരു നിമിഷം ചിന്തിച്ചു... കാരണം അവന്റെ യഥാർത്ഥ സ്വഭാവം കുട്ടന് നന്നായി അറിയാം... ഒരുപാട് പെണ്ണുങ്ങളെ കൊണ്ട് പോയി പിഴപിച്ചവൻ ആണ് ശ്യാം... പക്ഷേ അവന്റെ എന്തോ ഒരു പ്രത്യേകത ഉണ്ട് അതിൽ ആണ് കുട്ടൻ അവനുമായി കൂട്ടായ് പോയത്... പക്ഷേ പെൺ വിഷയത്തിൽ തല ഇടാനും സംസാരിക്കാനും പരമാവധി അവൻ ശ്രമിക്കാറില്ലായിരുന്നു.. ഇന്ന് അവൻ തന്റെ പെണ്ണിനെ അടിച്ചു കൊണ്ട് പോയി... അവൻ എന്തൊക്കെ കാണിച്ചു തല കുത്തി നിന്നാലും നന്ദിനി ഒരിക്കലും മറു കണ്ടം മറിയില്ലെന്ന് അവൻ കരുതി... തലയ്ക്കു കൈ കൊടുത്ത് അവൻ ബാൽക്കണിയിൽ ചെന്ന് നിന്നപ്പോൾ.. ഇരുട്ടിൽ രണ്ട് രൂപങ്ങൾ കുളക്കടവിന്റെ വശത്തേക്ക് പോകുന്നത് കണ്ടു... സംശയം തോന്നി കുട്ടൻ വേഗം ശ്യാമിന്റെ റൂമിൽ ചെന്ന് നോക്കി. കതക് ചാരിയിട്ടേ ഉള്ളൂ. അവൻ മെല്ലെ തുറന്നു നോക്കിയപ്പോൾ അവൻ അവിടെ ഇല്ല.
💬 Comments
View all comments