0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

എനിക്ക് നന്നായി അറിയാം. കുട്ടേട്ടൻ അത് എന്നെ പഠിപ്പിക്കേണ്ട...

കുട്ടൻ :നന്ദിനി സൂക്ഷിച്ചു സംസാരിക്കണം..

നന്ദിനി :അതൊക്കെ പണ്ട്... ഇനി ഞാൻ അങ്ങനെ ആയിരിക്കില്ല കുട്ടേട്ടാ... വെറുതെ നമ്മൾ ഓരോന്ന് സംസാരിച്ചു വഴക്ക് ആകും... കുട്ടേട്ടൻ ശ്യാം ചേട്ടനെ വിളിക്ക്...

അവൻ അവളുടെ മുഖത്ത് നോക്കി ഒരു ദാക്ഷണ്യം പോലും ആ മുഖത്ത് നിന്ന് അവനു കിട്ടിയില്ല...

പുറത്തേക്ക് ഇറങ്ങിയപ്പോൾ മുത്തശ്ശൻ താഴെ നിൽക്കുന്നത് കണ്ടു.. മുകളിൽ തന്നെ ആണ് ശ്യാമിന്റെ മുറിയും... അവൻ പെട്ടെന്ന് അവന്റെ റൂമിന്റെ വാതിൽ മെല്ലെ തട്ടി. ശ്യാം പെട്ടെന്ന് കതക് തുറന്നു.. താഴെ ആളുകൾ ഉള്ളത് കൊണ്ട് അവൻ വേറെ എങ്ങോട്ടും പോകാൻ പറ്റില്ല എന്ന അവസ്ഥ ആയിരുന്നു... ശ്യാമിനെ റൂമിൽ കയറ്റി പെട്ടെന്ന് താഴെ നിന്ന് മേമയുടെ മക്കളെ അങ്ങോട്ട്‌ കൊണ്ട് വന്നു...

മുത്തശ്ശൻ :നീ എന്താ പുറത്ത് നിൽക്കുന്നത്...

കുട്ടൻ :ഹേയ് ഒന്നുമില്ല...

മുത്തശ്ശൻ :ഞാൻ ഇവരെ തത്കാലം ഇവിടെ ശ്യാം മോന്റെ മുറിയിൽ കിടത്തിയാലോ എന്ന് ആലോചിച്ചു വന്നത് ആണ്... അവിടെ മൊത്തോം വൃത്തികേട് ആയി ബാക്കി ഉള്ള മുറി ഒക്കെ...

കുട്ടൻ :ആഹ്ഹ് അവൻ ഉറങ്ങി കാണും.. ഒരു കാര്യം ചെയ്യൂ മുത്തശ്ശൻ ചെല്ല് ഞാൻ അവരെ അകത്തു ആക്കിക്കൊള്ളാം...

മുത്തശ്ശൻ :അതിനു നീ എന്തിനാ ഇങ്ങനെ പരിഭ്രമം കാണിക്കുന്നത്..

കുട്ടൻ :ഹേയ് ഒന്നുമില്ല... മുത്തശ്ശ അവൻ കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ പാടാണ്.. ഞാൻ അവനെ ഫോൺ വിളിച്ചു ഉണർത്തി ഇവരെ അവിടെ ആക്കാം...

മുത്തശ്ശൻ :ഉം ശെരി...

അയാൾ താഴേക്ക് പോയപ്പോൾ കുട്ടൻ

💬 Comments

View all comments