Chapter Title : നന്ദിനി [അജിത് കൃഷ്ണ]
കുട്ടികളെ ശ്യാമിന്റെ റൂമിൽ കയറ്റി.. അതിൽ ഒരു കുട്ടി...
കുട്ടി :ശ്യാം ചേട്ടൻ എവിടെ...
കുട്ടൻ :അവൻ പുറത്ത് എവിടെയോ ആണ് മക്കളെ. കുഴപ്പമില്ല നിങ്ങള് ഇവിടെ കേറി കിടന്നു ഉറങ്ങിക്കോ...
അവരെ അങ്ങോട്ട് കയറ്റി കിടത്തിയ ശേഷം കുട്ടൻ മുറിക്കു പുറത്ത് വന്നു. എങ്ങോട്ട് പോകും.. താഴെ തന്നെ നിൽക്കുക ആണ് മുത്തശ്ശൻ.. അവൻ വേറെ വഴി ഇല്ലാതെ കതക് മുട്ടി... ശ്യാം വന്നു കതക് തുറന്നു...
ശ്യാം :എന്താ....
കുട്ടൻ :മുത്തശ്ശൻ എല്ലാരും താഴത്തെ മുറിയിൽ ഇരുന്നു കാര്യം പറയുവാ.. മേമയുടെ കുട്ടികളെ നിന്റെ റൂമിൽ കൊണ്ട് കിടത്തി... എനിക്ക് എങ്ങോട്ടും പോകാൻ പറ്റില്ല...
ശ്യാം :ഉം അകത്തു വാ....
കുട്ടൻ അകത്തു വന്നപ്പോൾ നന്ദിനി മാറിലേക്ക് സാരി എടുത്തു മറയ്ക്കുന്നത് ആണ് കണ്ടത്. ശ്യാം അവളെ നോക്കി..
നന്ദിനി :എന്താ എന്ത്പറ്റി....
ശ്യാം :താഴെ മുറിയിൽ എല്ലാരും ഇരുന്നു സംസാരിക്കുക ആണെന്ന്...
നന്ദിനി :എന്താ കുട്ടേട്ടാ ഇത് ഞങ്ങളുടെ ആദ്യ രാത്രി അല്ലെ ഇവിടെ വന്നു ഇരുന്നാൽ ഞങ്ങൾ ഇനി എന്ത് ചെയ്യും. അപ്പുറത്തെ റൂമിൽ പോയി കൂടെ...
കുട്ടൻ : അപ്പുറത്തെ റൂമിൽ മേമയുടെ കുട്ടികൾ ഉണ്ട്. ഞാൻ അവിടെ ചെന്ന് ഇരുന്നാൽ പിള്ളേർ എങ്ങാനും രാത്രി ഞാൻ അവിടെ ആയിരുന്നു എന്ന് പറഞ്ഞാലോ...
നന്ദിനി ശബ്ദം താഴ്ത്തി പറഞ്ഞു...
നന്ദിനി :ശല്യം....
കുട്ടന് അത് വല്ലാതെ മനസ്സ് വേദന ഉണ്ടാക്കി...
നന്ദിനി എഴുന്നേറ്റു റൂമിന്റെ ഓരറ്റത്തു ഇരുന്ന പായ എടുത്തു കൊണ്ട് വന്നു കുട്ടൻ നിക്കുന്നിടത്തു തറയിലേക്ക് ഇട്ട് കൊടുത്തു...
💬 Comments
View all comments