0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

പായൽ ഒന്ന് തൂത്തു കളയാൻ ആരുമില്ല..

ശ്യാം പറയുന്നത് കേട്ട് വീണ്ടു വീണ്ടും കുട്ടന് ചിരി വന്നു. ഒടുവിൽ അവർ രണ്ടാളും ഒരു വിധം മുകളിൽ എത്തി ഇനി വീട് വരെ നടക്കണം. തീരെ കാലു വയ്യാത്തത് കൊണ്ട് അവൻ അല്പനേരം ഇരുന്നു ശേഷം വീണ്ടും നടക്കാൻ തുടങ്ങി. കുട്ടന്റെ സഹായം ഇല്ലാതെ ശ്യാമിന് തീരെ നടക്കാൻ പറ്റുന്നില്ലായിരുന്നു.

കുട്ടൻ :അങ്ങോട്ട് കാവടി തുള്ളി പോയപോലെ തോന്നി ഇങ്ങോട്ട് ഞൊണ്ടി വരുമെന്ന്...

ശ്യാം :ആ നിന്റെ ആസ്ഥാനത്തെ കോമഡി...

ഒടുവിൽ ഒരു വിധം ശ്യാമും കുട്ടനും വീടിന്റെ ഉമ്മറത്തു എത്തി. മുത്തശ്ശൻ അവിടെ ഇരിപ്പുണ്ടായിരുന്നു...

മുത്തശ്ശൻ :ഇതെന്ത് പറ്റി ഉണ്ണിയെ...

കുട്ടൻ :കുളത്തിൽ തെന്നി വീണു കാല് നന്നായി ഇടിച്ചിട്ടുണ്ട്...

അപ്പോഴേക്കും മുത്തശ്ശിയും നന്ദിനിയും അങ്ങോട്ട്‌ എത്തി.

മുത്തശ്ശി :എന്താ... കുഞ്ഞേ എന്താ പറ്റിയെ....!

കുട്ടൻ :കുളത്തിൽ വഴുക്കി വീണു....

മുത്തശ്ശൻ :ഇങ്ങോട്ട് കയറി കസേരയിൽ ഇരിക്ക്. കുട്ടാ ഇങ്ങ് മുകളിലേക്ക് കയറി ഇരിക്ക് നോക്കട്ടെ..

ശ്യാം ഒരു വിധത്തിൽ കുട്ടന്റെ കൈ പിടിച്ചു കസേരയിൽ കയറി ഇരുന്നു.

മുത്തശ്ശൻ :ഓഹ്ഹ് തൊലി പോയിട്ടുണ്ട്...

മുത്തശ്ശി :ചോര പൊടിഞ്ഞിരിക്കണു, നന്നായി കുറച്ചു ചോര പോയിരുന്നു എങ്കിൽ ആ വേദന അങ്ങ് കുറഞ്ഞേനെ...

ശ്യാം പെട്ടെന്ന് കുട്ടന്റെ മുഖത്ത് നോക്കി. അവൻ ചിരി ഒളിപ്പിച്ചു പിടിച്ചു നിൽക്കുന്നത് ശ്യാം കണ്ടു..

മുത്തശ്ശി :നന്ദിനി മോളെ..

നന്ദിനി :ആ മുത്തശ്ശി...

മുത്തശ്ശി :എന്റെ മുറിയിൽ തൈലം ഇരിപ്പുണ്ട് അത് ഇങ്ങ് എടുക്ക്...

നന്ദിനി :അഹ് മുത്തശ്ശി...

നന്ദിനി അകത്തേക്ക് പോയപ്പോൾ

💬 Comments

View all comments