0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

അല്ലേ നിൽക്കുന്നത്. അത് കൊണ്ട് ഗുണം കൂടും...

കാല് നോക്കി കൊണ്ട് ശ്യാം പറഞ്ഞു...

ശ്യാം :സത്യം....!

അവന്റെ സംസാരവും മുഖത്തെ ഭാവങ്ങളും കണ്ടാൽ ആരും ചിരിച്ചു പോകും...

മുത്തശ്ശി :നീ എന്നെ കളിയാക്കുവാണോ എന്നൊരു സംശയം...

ശ്യാം :ഹേയ് ഇല്ല മുത്തശ്ശി....

മുത്തശ്ശി :പിന്നെ അവിടെ എങ്ങനാ ഫുഡ്‌ ഒക്കെ നല്ലത് ആണോ മോനെ. കുട്ടൻ അതൊക്കെ കഴിക്കുമോ...

ശ്യാം :എനിക്ക് നാടൻ ഫുഡ്‌ ഇഷ്ടം ആണ് അവൻ എല്ലാം കഴിക്കും... അവൻ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാൻ അറിയാം...

മുത്തശ്ശി :ചെറുപ്പത്തിലേ രണ്ട് കുഞ്ഞുങ്ങളെയും ഞങ്ങളെ ഏല്പിച്ചു പോയത് ആ.. ഒരു ഒറ്റ കുടുംബം പോലെ കഴിഞ്ഞത് ആണ്...

ശ്യാം :അറിയാം മുത്തശ്ശി അവൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്....

മുത്തശ്ശി : അവൻ എല്ലാരോടും അങ്ങനെ മിണ്ടി പഴകുന്ന ടൈപ്പ് അല്ല... എങ്ങനെ നിന്റെ കൂടെ കൂട്ടായി...

ശ്യാം :അതൊക്കെ നമ്മൾ സെറ്റ് ആക്കി... അല്ല ഇവിടെ അവനു കൂട്ടുകാർ ആരുമില്ലേ...

മുത്തശ്ശി :ഉണ്ടായിരുന്നു... അവൻ ഒരു ചെറിയ വാശികാരൻ ആണ്... അന്ന് ഉണ്ടായ സംഭവത്തിൽ എന്റെ കുഞ്ഞു ഒറ്റ നിൽപ്പ് ആയിരുന്നു...

മുത്തശ്ശി വിതുമ്പി ഒപ്പം നന്ദിനിയും...

ശ്യാം :ശെ അതൊക്കെ പോട്ടെ മുത്തശ്ശി...

മുത്തശ്ശി :ആ മോൻ അവന്റെ കാര്യം പറഞ്ഞത് കൊണ്ട് ഞാൻ പറഞ്ഞതാ... അന്ന് ഈ വീട്ടിൽ മൂന്നു ശരീരം ആണ് കെട്ടി പൊതിഞ്ഞു കൊണ്ട് വന്നത്. എന്റെ കുഞ്ഞു കരയുന്നത് ഞാൻ കണ്ടിട്ടില്ല ഒരു ഒറ്റ നിൽപ്പ് ആയിരുന്നു അത് നോക്കി. അന്ന് അവന്റെ സ്കൂളിൽ നിന്ന് സാറാന്മാരും ടീച്ചർമാരുമൊക്കെ വന്നു അവനെ ഒരുപാട് ആശ്വസിപ്പിച്ചു.

പക്ഷേ അവൻ അതൊന്നുംകാര്യം ആക്കിയില്ല, അന്ന് അവന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒന്ന് രണ്ട് പിള്ളേർ മാത്രം ആണ് വന്നത്.. പിന്നെ അവൻ അവരോട് അല്ലാതെ ക്ലാസ്സിലെ മറ്റ് ഒരു കുട്ടികളുമായി ചങ്ങാത്തം ഇല്ലാതെ ആയി.. അവരൊക്കെ ജോലി കാര്യങ്ങൾ ആയി ഓരോരുത്തർ ആയി പല വഴിക്ക് പോയപ്പോൾ പിന്നെ അവനു ആരും തന്നെ കൂട്ട് ഇല്ലായിരുന്നു... ആ അവൻ ആണ് മോനെ എന്റെ കുഞ്ഞു....

സാരി തുമ്പ് കൊണ്ട് കണ്ണ് തുടച്ചു പറയുമ്പോൾ നന്ദിനി മുത്തശ്ശിയെ പുറത്ത് പിടിച്ചു മെല്ലെ സമാധാനിപ്പിച്ചു.

ശ്യാം :എന്റെ മുത്തശ്ശി അതൊക്കെ അങ്ങനെ ആണ്... വിധി നമ്മൾക്ക് തടയാൻ പറ്റില്ല ഓരോരുത്തർക്കും ജീവിതത്തിൽ ഓരോ പ്രശ്നങ്ങൾ ഉണ്ട് അതൊക്കെ അതി

💬 Comments

View all comments