Chapter Title : നന്ദിനി [അജിത് കൃഷ്ണ]
അനുസരിച്ചു തന്നെ കുട്ടേട്ടൻ അവഗണിക്കും പോലെ അവൾക്ക് ഫീൽ ചെയ്യാൻ തുടങ്ങി.
മുത്തശ്ശി :എന്നാൽ പിന്നെ ഒരു കാര്യം ചെയ്യൂ ഈ കുട്ടീനെ നീ ഇവിടെ നിർത്തിയിട്ടു പൊക്കോ... ഈ കാലും വെച്ച് അത് എങ്ങനെ നിന്റെ കൂടെ വരും. എന്തായാലും രണ്ട് ദിവസം കഴിഞ്ഞു വരുമ്പോൾ ഇവിടെ വന്നിട്ട് അല്ലേ നീ പോകുന്നത്...
കുട്ടൻ ശ്യാമിനെ നോക്കി.. സത്യത്തിൽ ശ്യാമിന്റെ മനസ്സിൽ സന്തോഷം ആയിരുന്നു. പക്ഷേ അവൻ കണ്ണിറുക്കി കാണിച്ചു എന്നെയും കൊണ്ട് പോകു എന്നരീതിയിൽ. ശ്യാമിനിട്ടു പണി അവൻ തിരിച്ചു കൊടുക്കും എന്ന് ശ്യാമിന് നന്നായി അറിയാമായിരുന്നു. കുട്ടൻ മറ്റൊന്നും ആലോചിക്കാതെ പെട്ടെന്ന് പറഞ്ഞു..
കുട്ടൻ :എന്നാൽ പിന്നെ അവൻ ഇവിടെ നിൽക്കട്ടെ... ഞാൻ പോയിട്ട് വരാം. രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളു...
മുത്തശ്ശി :അതേ കുട്ടി പോകേണ്ട അവൻ വരുമ്പോളേക്കും എന്തായാലും കാലിന്റെ ദീനം മാറും ഈ കാലും വെച്ച് നടന്നാൽ അത് കൂടത്തെ ഉള്ളു...
ശ്യാം അവന്റെ നേരെ കണ്ണ് ഉരുട്ടി കാണിച്ചു ആക്ഷൻ കാണിച്ചു എങ്കിലും അവന്റെ മനസ്സ് സന്തോഷിച്ചു കാരണം രണ്ട് ദിവസം എങ്കിൽ രണ്ട് ദിവസം അവന്റെ മുറപ്പെണ്ണ് ഇവിടെ ഉണ്ടല്ലോ പറ്റുമെങ്കിൽ പയ്യെ അതിനെ ഒന്ന് മുട്ടി നോക്കാം... അവൻ എന്തായാലും ഷോ കാണിച്ചു നടക്കുവല്ലേ...
കഥ അറിയാതെ മണ്ടൻ ആയ കുട്ടൻ അവനെ കോക്രി കാണിച്ചു വീട്ടിൽ നിന്ന് ഇറങ്ങി. പടിപ്പുര കടക്കുമ്പോൾ അവൻ നന്ദിനിയെ തിരിഞ്ഞ് നോക്കി പക്ഷേ അതുവരെ അവന്റെ ഒരു നോട്ടം പ്രതീക്ഷിച്ചു നിന്ന അവൾ തിരിഞ്ഞു അകത്തേക്ക് പോവുകയും ചെയ്തു. എന്തായാലും രണ്ട് ദിവസം കഴിഞ്ഞു ഒരിക്കൽ കൂടി കാണാമല്ലോ എന്ന് അവളും കരുതി. കാൽ ഉന്തി ഉന്തി അവൻ കുറച്ചു നേരം ഉമ്മറത്തു ഇരുന്നു വയലിന്റെ ഭംഗി ആസ്വദിച്ചു. അപ്പോൾ മുത്തശ്ശിയും നന്ദിനിയും അങ്ങോട്ട് വന്നു..
ശ്യാം :മുത്തശ്ശൻ എവിടെ??
മുത്തശ്ശി :തൊടിയിൽ പണിക്കാർ ഉണ്ട്... അങ്ങോട്ട് പോയി..
ശ്യാം :ആ കുളത്തിന്റെ പായൽ ഒന്ന് കഴുകാൻ പറ.. ഓഹ് ഇപ്പോഴും അത് ഓർക്കാൻ വയ്യ..
അത് കേട്ടപ്പോൾ നന്ദിനി കൈ വിരൽ മൂക്കിൽ വെച്ച് ചിരിച്ചു.
മുത്തശ്ശി :കുളത്തിൽ ഒന്നും ഇറങ്ങി അങ്ങനെ പരിചയം ഇല്ലല്ലേ...
ശ്യാം :അവിടെ ഉള്ളത് സ്വിമ്മിംഗ് പൂൾ ആണ് അതൊന്നും പായൽ പിടിക്കില്ലല്ലോ...
മുത്തശ്ശി :അതൊക്കെ കെമിക്കൽ അല്ലേ വെള്ളത്തിൽ ഇത് പ്രകൃതിയിൽ ഇഴുകി
💬 Comments
View all comments