0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

പോലും നല്ല തമാശയും ചുറു ചുറുകോടെ ആണ് നടക്കുന്നതും സംസാരിക്കുന്നതും എല്ലാം... കുളത്തിലേക്ക് പോകുന്നത് വീടിന്റെ സൈഡിൽ കൂടി ഉള്ള പറമ്പിൽ കൂടി ആണ് അത് നേരെ പോകുന്നത് ചുറ്റും മതിലുകൾ കൊണ്ട് കെട്ടി ഉയർത്തിയ കുളത്തിലേക്ക് ആണ്. കുളത്തിന്റെ മുൻ വശത്തു കയറി ഉള്ളിലേക്ക് പോകാൻ രണ്ടു വാതിലുകൾ ഉണ്ട് അവിടെ നിന്ന് ഓട് ഇട്ട് കുളത്തിലേക്ക് ചരിഞ്ഞു കിടക്കുന്ന ഒരു ഇറക്ക് അത് തന്നെ ഒരു വീടിന് തുല്യം എന്ന് തോന്നി പോകും..

ശ്യാം :എടാ കുളം എന്നൊക്കെ പറഞ്ഞത് ഇത് നിങ്ങളുടെ സ്വന്തം ആണോ...

കുട്ടൻ :പിന്നെ നീയെന്താ കരുതിയത്..

ശ്യാം :ഞാൻ കരുതി ഈ നാട്ടിൻ പുറത്ത് ഒക്കെ കാണില്ലേ പിള്ളേർ ഒക്കെ വന്ന് തലകുത്തി മറിയുന്നത് പെണ്ണുങ്ങൾ സൈഡിൽ നിന്ന് തുണി ഇറ്റി കഴുകുന്നത്....

കുട്ടൻ : ആഹാ അതും ഉണ്ട് ഞാൻ അങ്ങോട്ട്‌ പോകാറില്ല...

ശ്യാം :എന്തെ....!

കുട്ടൻ :ഇതാകുമ്പോൾ നമ്മുടെ പറമ്പിൽ തന്നെ അല്ലേ...

ശ്യാം :എടാ നമുക്ക് അവിടെ പോകാം ടാ...

കുട്ടൻ :എടാ വായി നോക്കി അവിടെ പെൺപിള്ളേർ ഉണ്ടെങ്കിൽ കാണാൻ അല്ലേ...

ശ്യാം :ശെ കണ്ടു പിടിച്ചു....

കുട്ടൻ :എടാ അവിടെ ഈ നാട്ടിലെ സർവ്വ എണ്ണവും വന്നു നെരങ്ങുന്ന സ്ഥലം ആണ്... പിന്നെ തുണി കഴുകിയ വെള്ളവും നമ്മൾ കുളിക്കുന്ന വെള്ളത്തിൽ തന്നെ ആണ്. ഞാൻ ഒരിക്കൽ പോയത് ആണ് ചില ആൾക്കാർ കഴുകി കീറി പോകുന്ന തുണി അവിടെ തന്നെ കളയും.. സത്യം പറഞ്ഞാൽ അത് കാണുമ്പോൾ എനിക്ക് ദേഷ്യം

💬 Comments

View all comments