Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ശ്യാം :നീ കേരളാ സാരി തന്നെ ഉടുത്തു വന്നാൽ മതി... കേരളക്കാർക്ക് ഇവിടെ ഒരു പ്രത്യേക മതിപ്പ് ഉണ്ട്....
നന്ദിനി :ഓക്കേ...
അവൾ അകത്തേക്ക് പോയി... ഒരു അരമണിക്കൂർ കഴിഞ്ഞു അവൾ തിരിച്ചു വന്നു... ഒരു നിമിഷം അവളെ കണ്ട് ശ്യാം തന്നെ കണ്ണ് തെള്ളി പോയി. ശ്യാം പോയി ഓവർ കോട്ട് ഒക്കെ ഇട്ട് വന്നു. അവന്റെ കാറിൽ രണ്ടാളും ചേർന്ന് പോയി ... പോകും വഴി ശ്യാമിന്റെ വീട്ടുകാരുടെ കാര്യം അവൾ ചോദിച്ചു. അവർ ആരും ഇവിടെ ഇല്ല എന്നാണ് ശ്യാം മറുപടി പറഞ്ഞത്.. എന്നാൽ പിന്നെന്താ അവരെ പോകണ്ടേ എന്ന് ചോദിക്കുമ്പോൾ എല്ലാം ശ്യാം ഒഴിഞ്ഞു മാറുക ആയിരുന്നു... എന്നാൽ അവനോട് ഉള്ള വിശ്വാസം അവൾ ചിന്തിച്ചത് ചിലപ്പോൾ ഇങ്ങനെ കല്യാണം കഴിച്ചു ചെല്ലുന്നത് അവർക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റില്ല എന്നത് കൊണ്ട് ആകും അവൻ മിണ്ടാതെ ഇരിക്കുന്നത് എന്നാണ്... വണ്ടി ചെന്ന് നിന്നത് ഒരു വലിയ ബംഗ്ലാവിന്റെ മുന്നിൽ ആയിരുന്നു ഒരുപാട് സെക്യൂരിറ്റി സിസ്റ്റം ഉള്ള ബംഗ്ലാവ്... അവിടെ ഇവിടെ ഒക്കെ ആയി ഒന്ന് രണ്ട് കാറുകൾ കാണാൻ കഴിയും... അവൻ നന്ദിനിയെ കൂട്ടി അകത്തേക്ക് പോയി... അവൾ അതിന്റെ അകം കണ്ടു കണ്ണ് തെള്ളിപ്പോയി. ഇങ്ങനെ ഒരു വീട് അവൾ ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് കാണുന്നത്... അതിനുള്ളിൽ കൂടി അവർ രണ്ടാളും അകത്തേക്ക് നടന്നു... എന്തോ ഒരു ഫോറിൻ കൺഡ്രിയിൽ എത്തിയപോലെ അവൾക് തോന്നി. ചില സിനിമകളിൽ കണ്ടപോലെ ഉള്ള വീടുകൾ... അവൾ കണ്ണ് തെള്ളി നിൽക്കുന്നത് അവൻ
💬 Comments
View all comments