Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ഒരുങ്ങി നിൽക്കാൻ പറഞ്ഞു. അവൻ പുറത്ത് പൊകാൻ ഒരുങ്ങും മുൻപ് വീണ്ടും ഒരു പൊതി കൊടുത്തു. അതിൽ ഒരു സാരി ആയിരുന്നു. അവൾക്ക് ഏറ്റവും ഇഷ്ടം ഉള്ള കസവു സാരി...
അവർ നേരെ പോയത് ഒരു വുമൺസ് സ്റ്റിച്ചിങ് സെന്ററിൽ ആയിരുന്നു. ഒരുപാട് സ്ത്രീകൾ ജോലി ചെയ്യുന്ന ആ സ്ഥാപനത്തിൽ കൊണ്ട് പോയി..അവിടെ ഉള്ള അവരുടെ മാനേജർ കുട്ടന്റെ ഫ്രണ്ട് കൂടി ആയിരുന്നു.അവരുടെ വർക്ക്കളിൽ നല്ലൊരു വിഹിതം കിട്ടുന്നത് കുട്ടന്റെ കമ്പനി കൊടുക്കുന്ന ഓർഡറിൽ നിന്നാണ്...
നല്ല ചങ്ങാത്തങ്ങൾ നില നിർത്തി ചീത്തയെ മാറ്റി നിർത്താൻ അവൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. അത് അവന്റെ സ്വന്തം ജീവിതം തന്നെ ഉദാഹരണം ആയി മാറി. അവൻ തന്നെ അവിടെ അവൾക്ക് ഒരു ജോലി റെഡി ആക്കി കൊടുത്തു... പിന്നെ അവളോട് ഒന്ന് മുഖം ഉയർത്തി സംസാരിക്കാൻ പോലും ആ പാവത്തിന് ധൈര്യം ഉണ്ടായിരുന്നില്ല...
നന്ദിനിക്ക് എന്തോ അപ്പോൾ ആണ് മനസ്സിൽ കൂടുതൽ വേദന ഉണ്ടാകാൻ തുടങ്ങിയത്... മനസ്സ് വിതുമ്പി കൊണ്ട് കുട്ടൻ പറഞ്ഞു...
കുട്ടൻ :നീ സ്വന്തം കാലിൽ ജോലി ചെയ്തു.. നല്ലൊരു ജീവിതം കണ്ടെത്തിക്കോ.. ഇവിടെ ഉള്ള പെൺകുട്ടികൾ എല്ലാം കഷ്ടപ്പാട് എന്തെന്ന് അറിയാവാങ്ങുന്നവർ ആണ്.... നിനക്ക് ഇവിടെ നിന്ന് ഒരിക്കലും വഴി തെറ്റില്ല....
അവൻ തിരിച്ചു ഒന്നും കേൾക്കാൻ നിൽക്കാതെ കാറിന്റെ അടുത്തേക്ക് നടന്നു പോയി. കണ്ണിൽ നിന്നു ധാര ധാര ആയി കണ്ണ് നീർ ഒഴുകി വീണു കൊണ്ടേ ഇരുന്നു... അപ്പോൾ ആണ് കഴുത്തിൽ കിടക്കുന്ന താലി മാല അവൾ ശ്രദ്ധിച്ചത്. ഇത്രയും ഉണ്ടായിട്ടും അത്
💬 Comments
View all comments