Chapter Title : നന്ദിനി [അജിത് കൃഷ്ണ]
പറ്റില്ല... സിഗരറ്റ് വലിക്കുന്നത് ഒക്കെ ഒരു ലഹരി ആണ് അതിന്റെ മോശം ഭലം ചിന്തിച്ചാൽ പിന്നെ അതിൽ നിന്ന് കിട്ടുന്ന സുഖം കിട്ടാതെ പോകും.. ഒടുവിൽ വെറുതെ ഈ ഭൂമിയിൽ ജനിച്ചു മരിച്ചു എന്ന് മാത്രം സാരം...
നന്ദിനി അവനെ തന്നെ നോക്കി നിന്നു.. ശ്യാം വളരെ വ്യത്യസ്തത ഉള്ള ആളാണ് പെട്ടെന്ന് ഒരിക്കലും അവനെ മനസ്സിൽ ആക്കി എടുക്കാൻ പറ്റില്ല.
ശ്യാം :എന്താ നന്ദിനി നോക്കി നിൽക്കുന്നത്... കണ്ണ് കാണുമ്പോൾ പേടി ആകുന്നു...
നന്ദിനി : ഹേയ് ഒന്നുമില്ല ഇയാള് ചിന്തിക്കുന്നത് ആലോചിച്ചു പോയത് ആണ്...
ശ്യാം :ഓഹ് ഒറ്റ ലൈഫ് അടിച്ചു പൊളിച്ചു ജീവിതം ഇഷ്ടം ഉള്ള രീതിയിൽ എൻജോയ് ചെയ്യുക അത്ര തന്നെ...
നന്ദിനി :കൊള്ളാം അടിച്ചു പൊളിച്ചു നടക്കുവാണല്ലേ അപ്പോൾ...
ശ്യാം :പിന്നല്ല, ഞാൻ എന്റെ സാലറി വീട്ടിൽ കൊടുക്കാറില്ല അവർ എന്നോട് ഒന്നും ചോദിക്കാറുമില്ല. വീട്ടിൽ അച്ഛൻ ബിസിനസ് നോക്കി പോകും പിന്നെ നമ്മൾ ഇങ്ങനെ സ്വന്തം ജോലി അതിൽ നിന്ന് കിട്ടുന്നത് അടിച്ചു പൊളിച്ചു ഒരു ജീവിതം. ഞാൻ എവിടെ ആണെന്നോ ഒന്നും തിരക്കില്ല. ഇഷ്ടം ഉള്ളടത്തു പോകാം ഇഷ്ട്ടം ഉള്ളപ്പോൾ തിരിച്ചു വരാം ഫ്രീ ബേർഡ് ആയിരിക്കണം.
നന്ദിനി :കൊള്ളാം കേൾക്കുമ്പോ രസം ഉണ്ട്....അയ്യോ വന്ന കാര്യം മറന്നു മുത്തശ്ശി കഴിക്കാൻ വിളിക്കുന്നുണ്ട്...
ശ്യാം :ഓക്കേ എന്നാൽ പിന്നെ കഴിച്ചു കളഞ്ഞേക്കാം....
നന്ദിനി :സത്യം പറഞ്ഞാൽ വന്ന കാര്യം വരെ മറന്നു പോയി, ഇയാളോട് ഓഹ്ഹ് സോറി ചേട്ടനോട് സംസാരിക്കുമ്പോൾ പറയാൻ വന്നത് തന്നെ മറന്നു പോകും...
💬 Comments
View all comments