0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

റൂമിന്റെ ജനൽ സൈഡിൽ നിന്ന് കൊണ്ട് പുക വലിക്കുന്നത് കണ്ടു...

നന്ദിനി :ആഹാ ഇങ്ങനെ ഉള്ള ശീലങ്ങൾ ഒക്കെ ഉണ്ടോ...

ശ്യാം പെട്ടെന്ന് ജനലിന്റെ പടിയിൽ കുത്തി കെടുത്തി കുറ്റി പുറത്തേക്ക് വലിച്ചു എറിഞ്ഞു...

ശ്യാം :ഹേയ് ചുമ്മാ ഇരുന്നപ്പോൾ ഒരെണ്ണം വലിച്ചു അത്രേ ഉള്ളു..

നന്ദിനി :ഇതൊക്കെ വലിക്കരുത് ശരീരത്തിന് ദോഷം ആണ്...

ശ്യാം :ഒഹ്ഹ്ഹ് അതൊക്കെ പറഞ്ഞാൽ നമ്മുടെ ഭൂമിയിൽ ഒന്നും കഴിക്കാൻ പറ്റില്ല... ഇപ്പോൾ തന്നെ പറയാം... നന്ദിനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആഹാരം ഏതാ...!

നന്ദിനി :അത് ചോറ് തന്നെ...

ശ്യാം :കറിയോ?

നന്ദിനി :സാമ്പാർ....!

ശ്യാം :ചോറ് തന്നെ അല്ലേ നന്ദിനി സ്ഥിരം കഴിക്കുന്നത്...!

നന്ദിനി :അതേ...

ശ്യാം :ചോറ് കഴിക്കുന്നത് ഷുഗർ ലെവൽ കൂട്ടില്ലേ അപ്പോൾ അത് സ്ഥിരം കഴിക്കുമ്പോൾ നന്ദിനി നാളെ ഒരു ഷുഗർ പേഷിയന്റ് ആകില്ലേ...

നന്ദിനി :അത് പിന്നെ ആഹാരം അല്ലേ...

ശ്യാം :അതേ പക്ഷേ ഡെയ്‌ലി കഴിച്ചാൽ പ്രശ്നം അല്ലേ... പിന്നെ സാമ്പാർ മസാലകൾ നിറഞ്ഞ കൂട്ട് അല്ലേ സാമ്പാർ.. അത് ശരീരത്തിന് നല്ലത് അല്ല. പിന്നെ ഇപ്പോൾ കിട്ടുന്ന വെജിറ്റബിൾ എല്ലാം കെമിക്കൽ അടിച്ചു വളർത്തി എടുക്കുന്നത് ആണ്.... അപ്പോ പിന്നെ....

നന്ദിനി :അയ്യോ സ്വാമി... ഞാൻ ചുമ്മാ പറഞ്ഞത് ആണ്... ഇയാൾ കൊള്ളാലോ പറഞ്ഞു പറഞ്ഞു മനുഷ്യനെ ടെൻഷൻ ആകുമല്ലോ...

നന്ദിനി ചിരിച്ചു കൊണ്ട് പറഞ്ഞു...

ശ്യാം :ഹേയ് അത് ഉദ്ദേശിച്ചു പറഞ്ഞത് അല്ല... സത്യത്തിൽ എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട് വേർ തിരിക്കാൻ നിന്നാൽ ഒന്നും നമുക്ക് ആഘോഷിക്കാൻ

💬 Comments

View all comments