Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ഏതാണ്ട് എത്തും എന്ന നിലയിൽ ആയി കാര്യങ്ങൾ അതിനു മുൻപ് എന്തെങ്കിലും ചെയ്യണം എന്ന രീതിയിൽ കുട്ടൻ പാസ്പോർട്ട് കാര്യങ്ങൾക്ക് ആയി പോയി. എന്നാൽ അവിടുത്തെ തിക്കും തിരക്കും നന്നായി അനുഭവപ്പെട്ടു. ഒടുവിൽ അടുത്ത ദിവസം ലോക് ഡൌൺ പ്രഖ്യാപിച്ചു. കോവിഡ് എന്ന മഹാമാരി ലോകത്ത് എങ്ങും വ്യാപിച്ചു.
അപ്പോഴേക്കും പാസ്സ് പോർട്ട് ഓഫീസിൽ ചില സ്റ്റാഫ്കളുമായി സംസാരിച്ചു കുട്ടൻ സൗഹൃദം ഉണ്ടാക്കാൻ ശ്രമിച്ചു. കാരണം അത് തന്റെ ഡ്രീം ആണ് വഴിയിൽ കളയാൻ സാധിക്കില്ല എങ്ങനെയും ഏത് വിധേനയും സ്വന്തമാക്കണം. അവിടെ ഉള്ള സ്റ്റാഫ്കൾ പറയുന്നത് അനുസരിച്ചു രണ്ട് മൂന്നു ദിവസം കൂടി വെയിറ്റ് ചെയ്തേ പറ്റുള്ളൂ എന്ന അവസ്ഥ ആയി. അങ്ങനെ ആകുമ്പോൾ കുട്ടന് പിന്നെ ലോക് ഡൌൺ മാറുന്നത് വരെ അവിടെ വിട്ട് പോകാൻ പറ്റില്ല.
മേമയുടെ വീട്ടിൽ തന്നെ കഴിയുകയും വേണം. കുട്ടൻ എന്തായാലും വേറെ വഴിയില്ല, താൻ വർക്ക് ചെയ്യുന്ന കമ്പനിയും താത്കാലികമായി ക്ലോസ് ചെയ്യേണ്ട അവസ്ഥ വന്നു. അതുകൊണ്ട് പെട്ടെന്ന് തിരിച്ചു ചെന്നിട്ടും കാര്യമില്ല എന്നാൽ പിന്നെ അവർ പറഞ്ഞത് പോലെ വെയിറ്റ് ചെയ്യാം നിലപാടിൽ മനസ്സ് എത്തി. അത് അവൻ മുത്തശ്ശിയെ വിളിച്ചു പറഞ്ഞു അതോടെ നന്ദിനിയുടെ നിരാശ കൂടി.
കുട്ടേട്ടൻ ഇവിടെ ആയിരുന്നു എങ്കിൽ അത്രയും നാൾ തനിക്കു ഇവിടെ കുട്ടേട്ടന്റെ കൂടെ നിൽക്കാമായിരുന്നു. സ്വന്തം വിധിയെ ആലോചിച്ചു സ്വയം പഴിച്ചു. ശ്യാമിന്റെ കാലിന്റെ വേദന മാറി തുടങ്ങി അത്യാവശ്യം നടക്കാൻ നന്നായി കഴിയും വിധം ആയി. നന്ദിനി ശ്യാമിനെ കഴിക്കാൻ ആയി ചെന്നപ്പോൾ അവൻ
💬 Comments
View all comments