0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

അത്ര തന്നെ.

ശ്യാം :എനിക്ക് സത്യത്തിൽ നിങ്ങളുടെ ഈ വരമ്പിൽ കൂടെ പോകുന്നത് വരെ പേടിയാണ്...

നന്ദിനി :അതെന്താ?

ശ്യാം :എവിടെ ആണ് തെറ്റി അടിച്ചു വീഴുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ...

നന്ദിനി :കാൽ ഉറപ്പിച്ചു നടന്നാൽ മതി... വീഴില്ല

ശ്യാം :അടി തെറ്റിയാൽ ആനയും വീഴും മോളെ..

നന്ദിനി :അത് ആന ഇത് പൂച്ച...

ശ്യാം :ആഹാ താൻ കൊള്ളാല്ലോടോ തീപ്പട്ടി കൊള്ളി ഇങ്ങനെ ഇരിക്കുവാണേലും നല്ല അടി ആണല്ലോ അടിക്കുന്നത്...

നന്ദിനി :അഹ് ഇതൊക്കെ ചെറുത്....

ശ്യാം :സത്യം പറഞ്ഞാൽ തന്നെ ഞാൻ ആദ്യം കണ്ടപ്പോൾ കരുതി ശെരിക്കും ഒരു തൊട്ടാവാടി ആയിരിക്കും എന്ന്.. ഇപ്പോൾ മനസ്സിൽ ആയി താൻ അത്രയ്ക്ക് അങ്ങ് പാവം അല്ലെന്ന്..

നന്ദിനി :ഞാൻ പാവമല്ലേ ചേട്ടാ... സത്യം പറഞ്ഞാൽ എനിക്ക് കാര്യം പറഞ്ഞു സമയം പോകാൻ ആകെ ഉള്ളത് മുത്തശ്ശി മാത്രം ആണ്. മുത്തശ്ശൻ എപ്പോഴും തൊടിയിൽ ഓഹ് പറമ്പിലോ ആയിരിക്കും.

ശ്യാം :താൻ ഉണ്ണിയെ വിളിക്കാറില്ലേ...

നന്ദിനി :കുട്ടേട്ടൻ ഫോൺ സംസാരിക്കുന്നത് മടി ആണ്.. സംസാരിച്ചാലും അത് അധിക നേരം ഉണ്ടാകില്ല. എന്തെങ്കിലും പറഞ്ഞു പെട്ടെന്ന് വെച്ചിട്ട് പോകും.

അവർ അങ്ങനെ ഓരോന്ന് പറഞ്ഞു വയലിന്റെ വരമ്പുകളിലേക്ക് കയറി..

നന്ദിനി :ഈ കാണുന്ന പാടവും അതിന് അപ്പുറത്ത് കാണുന്ന പാടവും ഒക്കെ നമ്മുടെ ആണ്...

ശ്യാം :ഒഹ്ഹ്ഹ് ഇതിപ്പോ വിളഞ്ഞു തുടങ്ങിയോ...

നന്ദിനി :ഹേയ് ഇല്ല പാൽ പരുവം ആണ്.. കൊയ്ത്തു ആകുമ്പോൾ നല്ല രസം ആണ്. അന്ന് വീട്ടിൽ മുറ്റത്തു വലിയ ടാർപ്പ ഒക്കെ ഇട്ട്

💬 Comments

View all comments