Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ശ്യാം :ഈ പറയുന്ന കുട്ടൻ തന്നെ ഒന്ന് മൈൻഡ് ചെയ്യണ പോലും ഞാൻ കണ്ടിട്ടില്ല..
നന്ദിനി :അത് കുട്ടേട്ടൻ അങ്ങനെ ആണ് ക്യരക്റ്റർ...
ശ്യാം :ഒഹ്ഹ്ഹ് എന്റെ തിയറി ഇഷ്ടം ആണെങ്കിൽ അത് പുറത്ത് കാണിക്കുക അല്ലാതെ മനസ്സിൽ ഇഷ്ടം പൂട്ടി വെച്ച് നടന്നിട്ട് കാര്യം ഇല്ലാലോ...
നന്ദിനിക്ക് ആ കാര്യത്തിൽ യോജിപ്പ് ഉണ്ടായിരുന്നു... സ്‌നേഹിക്കുമ്പോൾ അന്യോന്യം മനസ്സ് തുറന്നു സ്നേഹിക്കണം. ഇത് ചങ്ക് തുറന്നു കാണിച്ചാലും ചെമ്പരത്തി പൂവ് എന്നാണ് പറയുക..
ശ്യാം : താൻ എന്താ ആലോചിക്കുന്നത്....
നന്ദിനി :ഹേയ് ഒന്നുമില്ല.... എന്തായാലും എല്ലാം ഓപ്പൺ ആയി സംസാരിക്കാൻ ഒരു ഫ്രണ്ടിനെ കിട്ടിയല്ലോ അത് ഭാഗ്യം...
ശ്യാം :തന്നോട് ഞാൻ പറഞ്ഞല്ലോ എന്ത് ഉണ്ടെങ്കിലും തനിക്ക് എന്നോട് ഓപ്പൺ ആയിട്ട് പറയാം അതിനു ഒരു കുഴപ്പവുമില്ല.. എന്നാൽ പിന്നെ നമുക്ക് തിരിച്ചു നടന്നാലോ...
ശ്യാമും നന്ദിനിയും തിരിച്ചു നടക്കുമ്പോൾ പാടത്തു കിളികൾ തീറ്റ എടുത്തു കൂട്ടമായി പറന്നു അകലുന്ന കാഴ്ചകൾ കണ്ടു...
ശ്യാം :ഇത്രയും കിളികൾ തിന്നാൽ ഇനി എന്തെങ്കിലും ബാക്കി കാണുമോ..
നന്ദിനി :കിളികൾ ഒരു പ്രശ്നം ആണ് എന്നാലും ഈ ഭൂമി അവർക്കും സ്വന്തം അല്ലേ എന്നാണ് ഇടയ്ക്ക് മുത്തശ്ശൻ പറയാറ്.. അവർ ഇത്തിരി കഴിച്ചു എന്ന് കരുതി പ്രശ്നം ഒന്നുമില്ല ചിലപ്പോൾ ദൈവം നമുക്ക് അതിനു ഇരട്ടി തെരും എന്ന് പറയും...
ശ്യാം :മുത്തശ്ശൻ കൊള്ളാല്ലോ...
ഒടുവിൽ അവർ നടന്നു വീടിന്റെ പടിപ്പുര എത്തി.. തിരിഞ്ഞു നോക്കി ഒരിക്കൽ കൂടി വയലിന്റെ ഭംഗി ആസ്വദിച്ചു. അങ്ങ് ദൂരെ ഏതാനും മണിക്കൂറിനുള്ളിൽ
💬 Comments
View all comments