0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

നിന്റെ ഇഷ്ട പാരീസിലേക്ക് പറന്നോളൂ...

കുട്ടൻ :നിങ്ങൾക്ക് വേണ്ടി ചെയ്തത് പോരാഞ്ഞ് ഇനി ഞാൻ എന്റെ ജീവിതം വെച്ച് ഒരു ത്യാഗം ചെയ്യണം അല്ലെ...

നന്ദിനി :പ്ലീസ് കുട്ടേട്ടാ.. എനിക്ക് വേറെ വഴിയില്ല... മുത്തശ്ശനെയും മുത്തശ്ശിയെയും വേദനിപ്പിക്കാതെ പോകാൻ ഞാൻ ആഗ്രഹിക്കുന്നു...

കുട്ടൻ :എന്തിനു ഇനി അവരെ കൂടി അറിയിക്കണം...

നന്ദിനി :അതാ പറഞ്ഞത് നമുക്ക് തമ്മിൽ എല്ലാം അറിയാം... പരസ്പരം ഒരു ധാരണയിൽ പോയാൽ അവർ വിഷമിക്കില്ല... അല്ലെങ്കിൽ!

കുട്ടൻ :അല്ലെങ്കിൽ...!

നന്ദിനി :നമ്മുടെ കല്യാണത്തിന് മുൻപ് എനിക്ക് ഇവിടെ നിന്ന് പോകേണ്ടി വരും... കുട്ടേട്ടാ...

കുട്ടൻ :വേണ്ട അതൊന്നും വേണ്ട, വേറെ ആരും ഒന്നും അറിയണ്ട നമുക്ക് അങ്ങനെ തന്നെ ചെയ്യാം...

നന്ദിനിയുടെ മുഖത്ത് പെട്ടെന്ന് ഒരു തിളക്കം ഉണ്ടായി. എല്ലാം നഷ്ടം ആയി കുട്ടൻ തിരികെ നടന്നു.. ഈ കൽ പടവിൽ ആണ് എല്ലാത്തിനും തുടക്കം അവിടെ തന്നെ എല്ലാം അവസാനിക്കട്ടെ.. ഇവിടെ അവൻ അന്ന് വീണില്ലായിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കുക ഇല്ലായിരുന്നു... അവൻ ആ കൽപടവിനെ ശപിച്ചു കൊണ്ട് നടന്നു പോയി.. നന്ദിനി വന്നു ശ്യാമിനെ കെട്ടിപിടിച്ചു നിന്നു...കെട്ടിപിടിച്ചു നിന്നപ്പോൾ അതുവരെ കുട്ടനോട് തോന്നിയ ആ ദേഷ്യം എല്ലാം മാറി. പക്ഷേ അവളുടെ മനസ്സിൽ ചെറിയൊരു വേദന ഉണ്ടായിരുന്നു... തന്നെ മനസ്സിൽ ഇത്രയും കുട്ടേട്ടൻ സ്നേഹിച്ച കാര്യം അവളും മനസ്സിൽ ആക്കിയില്ലല്ലോ എന്ന്. ഇനി ആണ് കളി വീട്ടുകാരെ എല്ലാം പറ്റിച്ചു ഒരു ആൾമാറാട്ടം തന്നെ നടത്തിയേ പറ്റൂ...

അന്ന് രാത്രിയിൽ കുട്ടന് എത്ര സമയം കിടന്നിട്ടും ഉറങ്ങാൻ പറ്റിയിരുന്നില്ല. ജീവിതത്തിൽ താൻ തോറ്റു തുടങ്ങി എന്ന് അവനു മനസ്സിൽ ആയി... ജീവിതത്തിൽ ഇതുവരെ മദ്യപിക്കാൻ തോന്നാത്ത വ്യക്തി ആയിരുന്നു താൻ എന്നാൽ ഇന്ന് മദ്യപിക്കാൻ ആയി അവന്റെ മനസ്സ് വല്ലാണ്ട് പറയുന്നു.. ആരോക്കെയോ കൂട്ടുകാർ പണ്ട് ഇങ്ങനെ ചെയ്തിട്ട് ഉള്ളത് അവൻ ഓർക്കുന്നു. തനിക്കു ഒരിക്കലും ആ ഗതി വരില്ലാ എന്ന് അവൻ കരുതി അവരെ ഒക്കെ അന്ന് ഒരുപാട് ഉപദേശിച്ചു... ഇന്ന് തനിക്കു ആ ഗതി ആണ് വന്നിരിക്കുന്നത്

💬 Comments

View all comments