0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 1

Author : sanjuguru Read All Parts 1.5K

എന്ന് വിളിക്കുന്നതുകൊണ്ടു കുഴപ്പമില്ലല്ലോ അല്ലെ ? അല്ലെങ്കിലും ഈ ഫ്രണ്ട്സിന്റെ ഇടയിൽ പ്രായം ഒരു പ്രശ്നമല്ല "

ഞാനൊന്ന് വെറുതെ മൂളി. ഞാൻ എന്തോ വലിയ തെറ്റാണു ചെയ്യുന്നത് എന്ന ബോധം എന്റെ ഉൾമനസിൽ ഉണ്ട്. എന്നാലും എന്തെങ്കിലും ആകട്ടെ എന്നുകരുതി അവൻ പറയുന്നതും കേട്ടു ഞാനിരുന്നു. ആദ്യമെല്ലാം അവൻ അവനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. വീട്, വീട്ടുക്കാർ, കൂട്ടുകാർ, ജോലി എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. ഞാനിതെല്ലാം കേട്ടിരുന്നു എന്നല്ലാതെ ഞാൻ ഒന്നും അവനോടു പറഞ്ഞില്ല. അവൻ പറഞ്ഞതെല്ലാം വെച്ച് ഞാൻ വിചാരിച്ചതിലും എത്രയോ പാവമാണ് അവൻ എന്ന് എനിക്ക് മനസിലായി. പതിയെ അവൻ കാണിക്കുന്ന സൗഹൃദം ഞാനും തിരിച്ചു കാണിച്ചു തുടങ്ങി. ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കി നല്ല സുഹൃത്തുക്കളായി തുടർന്ന് സംസാരിച്ചു. വീട്ടിലെ വിരസമായ വേളയിൽ അവനെനിക്ക് തുണയായി.

അതിനിടയിൽ ഞാൻ അവനെ ഒരിക്കൽ നേരിൽ കാണാമെന്നും വാക്കുകൊടുത്തു. ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് പോകേണ്ട ദിവസമായിരുന്നു അന്ന്. ആശുപത്രിൽ വെച്ച് കാണാമെന്നായിരുന്നു പറഞ്ഞത്. അവിടെ ചെന്നപ്പോൾ തന്നെ അവൻ എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൂടെ ഉമ്മ ഉള്ളതുകൊണ്ട് ഞങ്ങൾ പരസ്പരം നോക്കി കണ്ടു എന്നല്ലാതെ സംസാരിക്കാൻ നിന്നില്ല. ചെക്കപ്പ് കഴിഞ്ഞു ഞാൻ പുറത്തിറങ്ങിയപ്പോൾ.

"ഞാൻ ഇവിടെ ഇരിക്കാം ഉമ്മ പോയി മരുന്ന് വാങ്ങിയിട്ട് വരുമോ ? നല്ല തിരക്കാകും അവിടെ. എനിക്ക് നിക്കാൻ വയ്യ. "

ഒരു നീരസവും കൂടാതെ ഉമ്മ വാങ്ങിയിട്ട് വരാമെന്നേറ്റു. ഞാൻ ഗൈനക്കോളജിസ്റ്റിന്റെ റൂമിന്റെ അവിടുന്ന് മാറി വേറെ ഡോക്ടറുടെ റൂമിന്റെ മുന്നിലെ പേഷ്യന്റ്‌സിന് ഇരിക്കാനുള്ള സീറ്റിന്റ

💬 Comments

View all comments