0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 2

Author : sanjuguru Read All Parts 1.6K

അത് പോലെ ചെയ്യാം ."

അവന്റെ ചോദ്യത്തിൽ പെട്ടന്ന് എനിക്കുത്തരം മുട്ടിപോയി. എനിക്കറിയില്ല എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ ദൈവമേ.

"കണ്ട അനക്കും അറിയില്ല. അതാ ഞാൻ പറഞ്ഞെ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല. ഇയ്യോന്നാലോചിച്ചു നോക്ക് എത്ര കാലംച്ചിട്ട നമ്മൾ ഇങ്ങനെ ഫോൺ il പ്രേമിച്ചോണ്ടിരിക്ക.  ഇങ്ങനെ പോയാൽ ഒരിക്കലും അന്നേ കിട്ടാത്ത വിഷമത്തിൽ ഞാൻ വല്ല കടുംകൈയും ചെയ്യും. അല്ലാണ്ട് ഇക്ക് പറ്റണില്ല ".

അവൻ വിങ്ങി പൊട്ടി.

"ഡാ അങ്ങനൊന്നും പരയല്ലേടാ.  നീയില്ലാതെ ഞാൻ എന്തിനാ ജീവിക്കുന്നെ "

"ഇല്ല ഷെമി.  നിന്നെ കുറിച്ചോർത്ത എന്റെ ആവലാതികൾ മുഴുവൻ. ഉള്ളത് ഒരു ജീവിതമാണ് അത് നിന്റെ കൂടെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. ഇത്രേം കാലം നീ നിന്റെ ഇക്കാടെ കൂടെ ജീവിച്ചില്ലേ. ഇനി നിന്റെ സ്നേഹം എനിക്ക് തന്നൂടെ.  നിന്റെകുഞ്ഞുങ്ങളെ ഒക്കെ നിന്റെ ഇക്കാ പൊന്നുപോലെ നോക്കിക്കോളും നമ്മൾ ഒന്നിച്ചതിനു ശേഷം അവരെ നമ്മുക്ക് കാണുകയോ, കൂട്ടികൊണ്ടുവരികയോ ചെയ്യാം. നീയൊരു വാക്കു പറഞ്ഞ മാത്രം മതി. നീ പേടിക്കുന്നപോലെ ഒന്നുമില്ലടാ. "

"എനിക്കറിയില്ല നിങ്ങൾ രണ്ടു പേരുടെയും സ്നേഹത്തിന്റെ ഇടയിൽ കിടന്നു വീര്പ്പ്മുട്ടി മരിക്കുന്നതു ഞാനാ ".

"നീയൊന്നും പേടിക്കണ്ട, നീയിന്നു മുഴുവൻ ഇരുന്നു ആലോചിക്കൂ.  എന്നിട്ട് എനിക്ക് നാളെ ഒരു മറുപടി താ.  നിനക്ക് സമ്മതമാണെങ്കിൽ നമ്മൾ സ്വപ്നം കണ്ടതിലും മികച്ച ഒരു ജീവിതമാകും നമുക്കുണ്ടാകുക.  അല്ലെങ്കിൽ എല്ലാം പഴയ പോലെത്തന്നെ പക്ഷെ ആ ജീവിതത്തിൽ ഞാൻ എത്രകാലമുണ്ടാകും എന്നത് എനിക്കറിയില്ല "

ഇതും പറഞ്ഞു അവൻ ഫോൺ കട്ടു

💬 Comments

View all comments