Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 3
"
"എവിടെക്കാ നമ്മൾ പോകുന്നത് ? "
"ആദ്യം തൃശൂർ പിനീട് ഇവിടുത്തെ കാര്യങ്ങൾക്കു അനുസരിച്ചു നമ്മുക്ക് നീങ്ങാം "
"ഇതൊക്കെ കേൾക്കുമ്പോൾ ഇതുവരെയില്ലാത്ത ഒരു പേടി മനസ്സിൽ "
"ഒന്നുമില്ലടി, നീ പേടിക്കണ്ട ഞാനില്ലേ നിന്റെ കൂടെ "
"ഞാൻ വരുമ്പോൾ എന്തെങ്കിലും എടുക്കണോ ?"
"ഒന്നുംവേണ്ട നിന്റെ സ്വർണങ്ങൾ ഒക്കെ പൊതിഞ്ഞെടുത്തോ. ഒരു കറുപ്പ് പർദ്ദയും എടുത്തോ വേറൊന്നും വേണ്ട. പിന്നെ നിന്റെ ഫോൺ എടുക്കാൻ മറക്കല്ലേ. "
"ശരി. നീ എവിടെക്കാ വരിക ?"
"ഞാൻ നിന്റെ വീട് കഴിഞ്ഞിട്ടുള്ള ആ പാടത്തിന്റെ അടുത്തുള്ള തിരിവിൽ വണ്ടിയുമായി കാത്തുനിൽകാം. നീ അങ്ങോട്ട് വന്നാൽ മതി. ബാക്കി ഡീറ്റെയിൽസ് ഒക്കെ ഞാൻ പോകുന്ന വഴിക്കു പറയാം. നിനക്കിനി എന്തെങ്കിലും സംശയമുണ്ടോ ? "
"ഇല്ല. നമ്മൾ പോകുന്ന വിവരം നീ ആരോടെങ്കിലും പറഞ്ഞോ ?"
"ഹ്മ്മ് എന്റെ കുറച്ചു കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്. അവരുണ്ടാകും എപ്പോഴും നമ്മുടെ സഹായത്തിനു. "
"ശെരി "
ഞങ്ങൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു. എന്റെയുള്ളിൽ നാളത്തെ ദിവസത്തെ കുറിച്ചുള്ള വേവലാതികൾ മാത്രമാണുള്ളത്. എല്ലാത്തിനും അവൻ എന്നെ സമാദനിപ്പിച്ചു എനിക്ക് ധൈര്യം തന്നു. എല്ലാം പറഞ്ഞുറപ്പിച്ചു ഞാൻ കട്ട് ചെയ്തു.
ഉച്ചക്ക് ഞാനും ഉമ്മയും ഒരുമിച്ചു ചോറ് കഴിച്ചു. ഭക്ഷണം കഴിച്ച് ഉമ്മാക്ക് ഒരു ഉറക്കം ഉള്ളതാ. ഞാൻ സാദാരണ നബീലിന്റെ കൂടെ സംസാരിക്കും. അവൻ ഇന്നു ഇനി എന്നെ വിളിക്കാൻ സാധ്യത ഇല്ല. അതുകൊണ്ട് ഞാൻ ഉമ്മാടെ മുറിയിൽ പോയി. വൃത്തിയാകാനല്ലാതെ ഞാനാ വഴിക്കു പോകാറില്ല. ഇന്നു എന്തോ തോന്നി
💬 Comments
View all comments