Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 3
എനിക്ക് കുറച്ചു നേരം ഉമ്മാടെ കൂടെ ഇരിക്കാൻ. ഉമ്മാക്ക് ഒരുപാടു വയസ്സായി. 58 നോട് അടുത്തിരിക്കും. ഉമ്മാക്ക് ഒറ്റ മോനായത് കൊണ്ട് നാത്തൂൻപോരും അമ്മായിയമ്മപ്പോരും ഒന്നും ഉണ്ടായിരുന്നില്ല. ഞാനിവിടെ വന്നാ കാലം തൊട്ടു എന്നെ ഒരു മോളെപോലെ തന്നെ സ്നേഹിച്ചവരാണ് ഈ ഉമ്മ. ഇനി ഞാൻ പോയാൽ എന്റെ കുഞ്ഞുങ്ങളെ നോക്കേണ്ടത് ഉമ്മയല്ലേ. എനിക്കുറപ്പാണ് പൊന്നു പോലെ എന്റെ മക്കളെ അവര് നോക്കും. ഞാൻ അവിടെ ഉമ്മാടെ കട്ടിലിൽ അടുത്തു പോയി കിടന്നു.
"എന്തെ ഇന്നു ഉറങ്ങിയില്ലേ ?"
"ഇല്ലുമ്മ, അവിടെ കിടന്നിട്ടു ഉറക്കം വരുന്നില്ല. അതാ ഉമ്മാടെ അടുത്തു വന്നിരിക്കാം എന്ന് കരുതി ".
"എന്തായിരുന്നു ഇന്നലെ. പാതിരാത്രി ആയാലോ രണ്ടും ഒന്നു അടങ്ങാൻ "
ഇത് കേട്ടതും ഞാനാകെ ഇല്ലാണ്ടായി. എന്തിനാ ഇപ്പൊ വെറുതെ ഇങ്ങോട്ട് വന്നത് എന്ന് തോന്നി പോയി. വടികൊടുത്തു അടി വേടിച്ച പോലെയായി.
"അതുമ്മ.... പിന്നെ. ഞാ.. "
"ഹ്മ്മ് സാരല്ല, അതൊന്നും കുഴപ്പല്ല. ഈ പ്രായത്തിൽ ചെയ്യേണ്ടതെന്നേ, ഞാൻ തെറ്റുപറയുന്നില്ല.... പക്ഷെ അനക്ക് ആ കുട്ടികളെ ഇന്റെ അടുത്തു ആകിയിട്ടു ആകായിരുന്നില്ലേ "
"അത് പിന്നെ പെട്ടന്ന് അങ്ങനെ ആയതാ ".
ഉമ്മ ഇപ്പോഴും എന്നെ നോക്കാതെ തന്നെ തിരിഞ്ഞു കിടക്കാ. ഉമ്മാടെ ശബ്ദം മാത്രേ കേൾക്കുന്നുള്ളു. മുകഭാവംകൂടി കണ്ടിരുന്നെങ്കിൽ ഞാൻ നാറിയേനെ.
"ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ ഒക്കെ ഒന്നു ശ്രദിക്കണം. കൊച്ചു കുഞ്ഞുങ്ങൾ അല്ലെ. അവരുടെ ഭാവി ചീത്തയാവാൻ പാടില്ല. "
"ഹ്മ്മ് ഞാൻ നോക്കിക്കൊള്ളാം "
എന്തോ ഇതൊക്കെ പറഞ്ഞപ്പോൾ എനിക്ക് ഉമ്മാട് വല്ലാത്തൊരു സ്നേഹം
💬 Comments
View all comments