Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 3
"ശെരി ഉമ്മ "
ഉമ്മ മാക്സി തന്നു. ഞാൻ എന്റെ സ്വര്ണമെല്ലാം എടുത്ത് ഒരു കടലാസ്സിൽ പൊതിഞ്ഞു തുണിക്കുള്ളിൽ വെച്ചു. എന്നിട്ട് ഫോണുമെടുത്തു ഞാൻ ബാത്‌റൂമിൽ പോയി. അവൻ വിളിക്കാമെന്നല്ലേ പറഞ്ഞത്. വിളിക്കുമ്പോൾ ഇറങ്ങാം. ഞാൻ പൈപ് തുറന്നിട്ടിരുന്നു. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞതും അവൻ വിളിച്ചു. എന്നോട് വരാൻ പറഞ്ഞു.
ഞാൻബാത്രൂമില് നിന്നു ഇറങ്ങി. ഉമ്മ കിടക്കുന്നതും അവസാനമായി കണ്ട് സാധനകളുമായ് അവിടുന്ന് ഇറങ്ങി. വീടിനു പുറത്തിറങ്ങി റോഡിലൂടെ നടന്നു. ഉച്ച സമയം ആയിരുന്നതുകൊണ്ട് റോഡിൽ ആരുമില്ലായിരുന്നു. തിരിവ് കഴിഞ്ഞതും അവന്റെ വാണിയാണെന്നു തോന്നുന്നു ഒരു കാർ കിടപ്പുണ്ട്. ഞാൻ ചുറ്റും നോക്കി അവിടെയെങ്ങും ആരും ഇല്ല. ഞാൻ അടുത്തെത്തിയതും പിന്നിലെ ഡോർ തുറന്നു നബീൽ പുറത്തു വന്നു. ഞാൻ പെട്ടന്ന് തന്നെ പിറകിലത്തെ ഡോറിലൂടെ ഉള്ളിൽ കേറി കൂടെ അവനും. ഡോർ അടക്കാൻ പോലും കാത്തുനിൽക്കാതെ വണ്ടി സ്റ്റാർട്ട് ചെയ്തു ചീറി പാഞ്ഞു. വണ്ടിയിൽ വേറെ ആരൊക്കെയോ ഉണ്ട്. ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല, ഞങ്ങൾ വണ്ടിയിൽ കയറിയ ഉടനെ തന്നെ പരസ്പരം കെട്ടിപിടിച്ച് മുഖത്തെല്ലാം തുരെ തുരാ ഉമ്മ വെച്ചു. ഞാൻ സന്തോഷവും സങ്കടവും എല്ലാം കൊണ്ട് ഞാൻ അവൻ കെട്ടിപിടിച്ച് ഉറക്കെ കരഞ്ഞു. അവൻ എന്റെ പുറത്തു തലോടി എന്നെ നെഞ്ചിലാണച്ചു സമാധാനിപ്പിച്ചു. ഞാൻ ഒന്നു നോർമൽ ആയതും ഞാൻ നേരെയിരുന്നു. അപ്പോഴാണ് വണ്ടിയിൽ ആരൊക്കെയാണ് ഉള്ളത് എന്ന് ശ്രദ്ധിച്ചത്. എന്റെ തൊട്ടപ്പുറത്തു ഒരു പയ്യൻ ഇരിക്കുന്നുണ്ടായിരുന്നു.
നബീൽ എല്ലാവരെയും കുറിച്ച് എന്നോട് ഫോൺ വിളിക്കുന്ന സമയത്തു പറഞ്ഞിട്ടുണ്ടായിരുന്നു. അവരെല്ലാം അവന്റെ ആത്മാർത്ഥ
💬 Comments
View all comments