Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 3
ടാങ്ക് ഡീസൽ ഉണ്ട്. ഇനിയുള്ള രണ്ടു ദിവസം നീ ഫോണുമായി കോഴിക്കോട് ഫുൾ കറങ്ങു. ഒരു കാര്യം പ്രേത്യേകം ശ്രദ്ധിക്കണം ഒരു കാരണവശാലും ഫോൺ 20 മിനിറ്റിൽ കൂടുതൽ on ആക്കി വെക്കരുത്. അപ്പൊ ശെരി da.
ഷൌക്കത്ത് : Ok da, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണം. (എന്നെ നോക്കികൊണ്ട് ) ബാബി ബെസ്റ്റ് വിഷസ്.
ഞാനൊന്ന് ചിരിച്ചു കാണിച്ചു. ഒന്നും പറയാനുള്ള മനസികാവസ്ഥയല്ല. ഞങ്ങൾ പുതിയ വണ്ടിയിൽ യാത്ര തുടർന്നു.
ഇർഫാൻ : നബീല്ക്കാ എന്തിനാ ആ ഫോൺ ഓന്ക് കൊടുത്തത്. ആ സിം ഊരി വേറെ ഫോണിൽ ഇട്ട് വല്ല ലോറിയിലോ ടൂറിസ്റ് ബസിന്റെയോ മേലെയിഡായിരുന്നില്ലേ ? അവനെ ബുദ്ധിമുട്ടിക്കണ്ടല്ലോ.
വിവേക് : da പൊട്ടാ. പോലീസ് കേസ് ആയാൽ. അവർക്കു തുമ്പുകിട്ടാൻ വേണ്ടി എന്തായാലും ഇവള്ടെ നമ്പർ ചെക്ക് ചെയ്യും. അപ്പൊ ഇവൻ ഇവൾക്ക് വിളിച്ചിരുന്ന കാര്യങ്ങൾ ഒക്കെ പറത്തുവരും. അപ്പൊ അവര് ഇവരുടെ ഫോൺ ട്രേസ് ചെയ്തു കണ്ടുപിടിക്കാൻ നോക്കും. അവരെ വഴി തെറ്റിക്കാൻ ആണ് അങ്ങനെ ചെയ്തത്.
ഇർഫാൻ :ഞാൻ പറഞ്ഞതുപോലെയും ചെയ്യാലോ ?
വിഷ്ണു : ചെയ്യാം. സിം മാറിയാൽ imei നമ്പർ വെച്ചു അവർക്കു എളുപ്പം കണ്ടുപിടിക്കാം. മാത്രമല്ല ആ ഫോൺ തുടർച്ചയായി യാത്രയിലാണെങ്കിൽ അവർക്കു മനസിലാകും അവരെ വഴിതെറ്റിക്കാൻ ഉള്ള ട്രാപ്പാണെന്നു. പോലീസുകാർ പൊട്ടമാരല്ല. ഇതിപ്പോ രണ്ടു ദിവസം അവര് കോഴിക്കോടിന്റെ ഉള്ളിൽ തന്നെ അനേഷിക്കട്ടെ.
ഇതെല്ലാം കേട്ടപ്പോൾ എനിക്ക് തല കറങ്ങുന്ന പോലെ. എന്നെ സംരക്ഷിക്കാൻ എന്തൊക്കെ മുന്കരുതലുകളാണ് ഇവർ എടുത്തിട്ടുള്ളത്. അൽപ്പം
💬 Comments
View all comments