0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 4

Author : sanjuguru Read All Parts 1.3K

ഫെമിനിസ്റ്റ് ചിന്താഗതിയിൽ ആണ് സംസാരിക്കുന്നതു. നല്ല രസമാണ് അവളുടെ സംസാരം കേൾക്കാൻ.  അതിനിടയിൽ ഹാളിൽ നിന്നു വിഷ്ണു വിളിച്ചു.  ഞങ്ങൾ അങ്ങോട്ടുപോയി.

വിഷ്ണു : വാ വന്നിരിക്ക്.  കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.

വിജി പോയി സോഫയിൽ വിവേകിനും വിഷ്ണുവിനും നടുവിൽ ഇരുന്നു... പിന്നെയുള്ള സിംഗിൾ സീറ്റ്‌ സോഫയിൽ ഒന്നിൽ നബീൽ ഇരിക്കുന്നു  അടുത്തതിൽ നിന്നു ഇർഫാൻ എഴുനേറ്റ് എനിക്ക് സീറ്റ്‌ തന്നു അവൻ താഴെയിരുന്നു.

വിഷ്ണു : നാട്ടിലേക്കു വിളിച്ചിരുന്നു. ഷെമിനയെ കാണാനില്ല എന്ന് പറഞ്ഞു പോലീസിൽ കേസ് കൊടുത്തിട്ടുണ്ട്. ഷെമിനാടെ ഭർത്താവിന് സംശയം ഒന്നും ഇല്ലാത്തതു കൊണ്ടു തട്ടിക്കൊണ്ടു പോയതാണോ എന്ന സംശയത്തിൽ ആണ് പോലീസ് ഇപ്പോൾ.  കാര്യങ്ങൾ ഒന്നും ഇപ്പോഴും അവർക്കു പിടികിട്ടിയിട്ടില്ല. എന്തായാലും അവർ എല്ലാ വഴിക്കും അനേഷിക്കും അപ്പൊ ഇയാളുടെ ഫോൺകാൾസ് ഒക്കെ പരിശോധിച്ചാൽ നബിലുമായിട്ടുള്ള ബന്ധം പുറത്താവും. അങ്ങനെയായാൽ കേരളം മുഴുവൻ അനേഷണം വ്യാപിപ്പിക്കും. അപ്പൊ അതിനു മുൻപ് നമ്മുക്ക് കേരളം വിടണം.  പുറത്തുപോയാൽ പിന്നെ കാര്യങ്ങൾ ഒക്കെ നമ്മുടെ വഴിക്കാകും പിന്നെ എല്ലാം ഒന്നു തണുത്തതിനു ശേഷം വന്ന മതി. അപ്പൊ അതിനുള്ള കാര്യങ്ങൾ ആണ് ഇനി നോക്കേണ്ടത്.

വിവേക് : അതിനു നമ്മൾ എന്താ ചെയ്യാ ?

നബീൽ : ഞാൻ പറഞ്ഞിട്ടില്ലേ ഇർഫാന്റെ ഉപ്പാക്ക് സേലത്തു ബിസിനസ്‌ ആണ്.  ഇവൻ അവിടെയാണ് പഠിക്കുന്നതും.  നമ്മുക്ക് അവിടേക്കു പോകാം.  അവിടെ നിൽക്കാനുള്ള കാര്യങ്ങൾ ഇവൻ ചെയ്തു തരാമെന്നു പറഞ്ഞിട്ടുണ്ട്.

വിഷ്ണു : അങ്ങനെയാണെങ്കിൽ നമ്മുക്ക് ഇന്നു തന്നെ പോകാം.

വിജി : നിങ്ങളും പോകുന്നുണ്ടോ ?

💬 Comments

View all comments