Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 6
സ്ഥലത്തു തന്നെ നിന്നു. ഇതിനാണോടാ തെണ്ടി ഞങ്ങളെ വിളിച്ചുണർത്തിയത് എന്നാ ഭാവത്തിൽ ബംഗാളികൾ വിഷ്ണുവിനെ നോക്കി എന്തൊക്കെയോ പിറുപിറുത്തു. ഞാൻ ചിരിയടക്കി പിടിച്ച് നിലത്തു കാല്മടക്കി വെച്ചു മുട്ടിൽ തല ചായ്ച് ഇരുന്നു.
വണ്ടി കുറെ ദൂരം വീണ്ടും മുന്നോട്ടു പോയി. ഇടകൊക്കെ നിര്ത്തുന്നുണ്ട്. വിഷ്ണു ഇപ്പോഴും നിൽക്കുകയാണ്. അവൻ ബംഗാളിയുടെ കയ്യിൽ നിന്നു എന്തോ വാങ്ങി വായിൽ തിരുകി. നബീലിന്റെ അടുത്ത് കൈകഴുകുന്ന ബേസിൻ ആയതുകൊണ്ട് അവിടെ ഇരിക്കാൻ പറ്റില്ല. നബീൽ അവനോടു എന്റെ അടുത്ത് സൈഡിൽ ഇരുന്നോളാൻ ആംഗ്യം കാണിച്ചു പക്ഷെ അവൻ മടിച്ചു നിന്നു. നബീൽ എന്നെ നോക്കി, ആ നോട്ടത്തിൽ എനിക്ക് മനസിലായി ഒരുപക്ഷെ എന്റെ അടുത്ത് ഇരിക്കാനുള്ള മടികൊണ്ടാകും അവൻ ഇരിക്കാത്തതു. അവൻ നല്ല മനസുള്ള പയ്യനാണ്, എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും അവൻ കണ്ടറിഞ്ഞു ചെയ്തു തന്നു ഇതുവരെ. ഇത്രയും നേരം എന്നെ നന്നായി സംരക്ഷിച്ചു. അവനിൽ എനിക്ക് ഒരു വിശ്വാസക്കുറവുമില്ല. ഞാൻ മേലേക്ക് നോക്കി അവനോടു ഇവിടെ ഇരുന്നോളാൻ പറഞ്ഞു. അവൻ ആദ്യം സാരമില്ല എന്ന് പറഞ്ഞു. ഞാൻ വീണ്ടും നിരബന്ധിച്ചു. അവൻ മെല്ലെ എന്റെ സൈഡിൽ ചാരി നിന്നുകൊണ്ട് പതിയെ പതിയെ അങ്ങ് നിലത്തു ഇരുന്നു. ഒരാൾ ഇരിക്കുമ്പോൾ നിൽക്കുന്നവരുടെ സ്ഥലം കുറെ പോകും അതുകൊണ്ട് അവനിരുന്നപ്പോൾ ബംഗാളികൾ വീണ്ടും എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു.
പിന്നെ കോയമ്പത്തൂർ സ്റ്റേഷൻ ആയിരുന്നു. അവിടെ എത്തിയതും തിരക്ക് ഒന്ന് കുറഞ്ഞു. ഇപ്പൊ ആർക്കും വല്ലാതെ പ്രശ്നം ഒന്നും ഇല്ല. ഓരോരുത്തർ അവിടെയൊക്കെയായി പലയിടത്തും ഇരുന്നു. ഞാനും നബീലും മുഖാമുഖവും
💬 Comments
View all comments