0%

Chapter Title : നന്മ നിറഞ്ഞവൻ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 531

പറഞ്ഞിരുന്നു 10മണി ആയപ്പോ food കഴിക്കാൻ വിളിച്ചു ഞാൻ പോയി നോക്കുമ്പോൾ കോഴിനിറച്ചത് മുതൽ കോഴിക്കറി വരെ ഉണ്ട് ഞാൻ വിചാരിച്ചു ഇതിന്റെ ഒക്കെ ആവശ്യം ഇവിടെ ഉണ്ടായിരുന്നോ പിന്നെ ചോദിക്കാൻ ഉള്ള പേടി കൊണ്ട് ഞാൻ ചോദിച്ചില്ല ചോദിച്ചാൽ പിന്നെ എല്ലാരും ന്നെ ഒരു അന്യഗ്രഹ ജീവി ആക്കും എന്ന് ഉറപ്പുള്ളത് ആണ് ഞാൻ സ്വയം നിയന്ദ്രിച്ചു food ഒക്കെ കഴിഞ്ഞു ഓരോരുത്തർ ആയി പോയിതുടങ്ങി എല്ലാരും എന്നെ അവരുടെ വീടുകളിൽ പോകാൻ ശ്രമിച്ചു ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ അപ്പൊ ഇനി എപ്പോഴും വരാലോ എന്നൊക്കെ പറഞ്ഞു ഞാൻ എല്ലാരേം യാത്രയാക്കി പിന്നെ അന്ന് വൈകുന്നേരം വരെ വീട്ടിൽ ഉണ്ടായിരുന്നു ഇന്നിപ്പോ ഞായറാഴ്ച ആയതുകൊണ്ട് വൈകുന്നേരം ഫുൾ ടീം ബീച്ചിൽ ഉണ്ടാവും സൊ ഞാൻ അങ്ങോട്ട് വച്ചു പിടിച്ചു ഞങ്ങൾ 6പേരാണ് ഞങ്ങൾ അങ്ങനെ രാത്രി 10വരെ അവിടെ ഇരുന്നു പിന്നെ പിരിഞ്ഞു

പിറ്റേന്ന് രാവിലെതന്നെ ഞാൻ ഇക്കയെ കാണാൻ പുറപ്പെട്ടു ഒരു 10മിനിറ്റ് ഡ്രൈവ് അത്രെ ഉള്ളു ഞാൻ വീട്ടിൽ എത്തി ഇക്ക വിളിച്ചപ്പോ അപ്പത്തന്നെ പെട്ടിയും എടുത്തു വന്നതാ എന്താ ജോലി എന്നുപോലും ചോദിച്ചില്ല ഇനി ഇപ്പൊ എന്തായാലും കുഴപ്പമില്ല നാട്ടിൽ തന്നെ നില്കാലോ ന്നെ വീട്ടിൽ സ്വീകരിച്ചത് രണ്ടു സുന്ദരി കുട്ടികൾ ആണ് 6/3 വയസ്സ് പ്രായം വരും രണ്ടും കോലായിൽ ഇരിന്നു കളിക്കുക ആയിരുന്നു ഇതിപ്പോ ഇക്കാക്ക് ഇത്ര ചെറിയ കുട്ടികളോ eyy സാധ്യത ഇല്ല ഇക്കയുടെ കല്യാണം 21വയസ്സിൽ കഴിഞ്ഞു എന്ന് എന്നോടൊരിക്കൽ പറഞ്ഞത് ഓർമ്മ വന്നു

💬 Comments

View all comments