Chapter Title : നന്മ നിറഞ്ഞവൻ 5 [അഹമ്മദ്]
വെറും ഒരു ഡ്രൈവർ ആണല്ലോ അല്ലെ പക്ഷെ ഞാൻ ഇതിനു സമ്മതിച്ചത് കൊണ്ട് ഇപ്പൊ ഒരുപാടാളുകൾ സന്തോഷത്തോടെ ഇരിക്കുന്നു എന്റെ ഉമ്മ മുതൽ തന്റെ ഉപ്പ വരെ ഇനി ഇപ്പൊ തനിക്ക് എന്നെ ഭർത്താവ് ആയി കാണാൻ പറ്റിയില്ലെങ്കിലും കുഴപ്പമില്ല ഞാൻ എന്റെ ജീവിതാവസാനം വരെ മറ്റുള്ളവരുടെ മുന്നിൽ തന്റെ ഭർത്താവായിരിക്കും തനിക്കു മറ്റൊരാളെ കല്യാണം കഴിക്കണം എന്ന് തോന്നുന്ന അന്ന് ഞാൻ മാറിത്തരും അതുവരെ എനിക്ക് കൂടെ ചിലരുടെയെങ്കിലും സന്തോഷത്തിനു വേണ്ടി എന്നോടൊപ്പം ഒന്ന് നിൽക്കണം അതുപോലെ തന്നെ നൗരിക്കും നൂരിക്കും നല്ലൊരു ഉപ്പയായി മാറാനും എന്നെ അനുവദിക്കണം ഒരിക്കലും ഞാൻ ഒരു രീതിയിലും തന്നെ ഉപദ്രവിക്കില്ല മരണം വരെ ഒറ്റയ്ക്ക് ജീവിക്കാൻ ആയിരിക്കും എന്റെ വിധി എന്തായാലും ഗുഡ് നൈറ്റ് എന്നുപറഞ്ഞു ഞാൻ ഒരു ബെഡ്ഷീറ് എടുത്തു നിലത്തു വിരിച്ചു അതിൽ കിടന്നു ഞാൻ നിലത്തു കിടന്നോളാം എന്ന് നെസി പറഞ്ഞു താനെന്നെ ഭർത്താവായി അംഗീകരിക്കാത്തിടത്തോളം കാലം ഞാൻ ഈ വിട്ടിൽ ആരുമല്ല അതുകൊണ്ട് ഈ കട്ടിലിൽ കിടക്കാനും എനിക്ക് അർഹതയില്ല അതിനു താൻ തന്നെയാണ് യോഗ്യ എന്നുപറഞ്ഞു ഞാൻ കണ്ണടച്ച് കിടന്നു പിന്നെ നമുക്ക് നല്ല ഫ്രണ്ട്‌സ് ആയിരിക്കാം ഇങ്ങനെ മിണ്ടാതിരിക്കാൻ എനിക്ക് പറ്റില്ല അതുകേട്ടു നെസ്സി ഒന്ന് ചിരിച്ചു പിന്നെ കട്ടിലിലേക്ക് കിടന്നു പെട്ടന്ന് വാതിലിൽ ആരോമുട്ടുന്നതു കേട്ടാണ് ഞാൻ ഞെട്ടി എണീറ്റത് ഞാൻ പെട്ടെന്ന് ബെഡ്ഷീറ് ഒക്കെ വാരിക്കൂട്ടി കട്ടിലിനടിയിൽ വച്ചു എന്നിട്ട് വാതിൽ തുറക്കാൻ പോയി വാതിൽ തുറന്ന ഞാൻ ഞെട്ടിപ്പോയി കരഞ്ഞുവിളിച്ചു വന്നിരിക്കുന്നു എന്റെ രണ്ടു സുന്ദരി
💬 Comments
View all comments