Chapter Title : നരകത്തിലേക്കുള്ള വഴി
തുടങ്ങി .... മൂന്നാല് പ്രാവശ്യം വാള് വെച്ചപ്പോ കുഴപ്പമില്ല....നടക്കാന് പറ്റി ...... എന്നിട്ടും മൂന്നാല് സ്റെപ് നടന്നപ്പോ വെച്ച് വീഴാന് തുടങ്ങി ...അത് കണ്ടാരിക്കും അവന്മാര് വന്നു താങ്ങിയത് .....അവന്റെ തോളത്തു തൂങ്ങിയാ ഇവിടം വരെയെത്തിയെ ...അപ്പുവാണോ രമേശനാണോ ...ആവോ ..ഒരാളെ ഉണ്ടായിരുന്നുള്ളൂ ....വീടടുത്തപ്പോ അവന്റെ മേലേക്കും ശര്ധിച്ചു
ജോസുട്ടി കട്ടിലില്; എഴുന്നേറ്റിരുന്നു ... മേശയില് ഹല്വ ഭദ്രമായിട്ടു ഇരിപ്പുണ്ട് ...ഷര്ട്ടിനുള്ളില് ബനിയന് ഇട്ടിരുന്നതിനാല് അതിലാണ് ഹല്വ വെച്ചത് .
' എന്ന് വരും ?"
' മൂന്നു ദിവസത്തെ പ്രാര്ത്ഥനയാ മോളെ ....ഞാനിന്നലെ പറഞ്ഞതല്ലേ "
' ആ ..പൊക്കോ ...ഇനി ഞാനായിട്ടു പ്രാര്ത്ഥന മോടക്കണ്ട" സാലിയുടെ സംസാരത്തിന് മൃദുത്വം വന്നത് ജോസുട്ടി ശ്രദ്ധിച്ചു .
" അവനിന്നലെ എപ്പോളാ വന്നത് മോളെ ?'
'ആ ...അപ്പുറത്ത് കിടപ്പില്ലേ ..പോയി ചോദിക്ക് ...."
റോസമ്മ ചായിപ്പിലെക്കു വന്നതും ജോസുട്ടി എഴുന്നേറ്റു
" മോനെ ,,,ഞാന് മൂന്നു ദിവസം കാണില്ല ...മോന് നേരത്തെ വന്നോണം ...സാലി തന്നെയല്ലേ ഉള്ളൂ '
' ഞാന് നേരത്തെ വന്നോളം അമ്മച്ചി " ജോസുട്ടി പറഞ്ഞു . റോസമ്മ ബാഗുമെടുത്ത് യാത്രയായി . റോസമ്മ വെള്ള സാരിയാണ് ധരിക്കാറ് . അധികം ഉയരമില്ല ..തടിയുമില്ല ...നല്ല വെളുത്ത നിറം ...കെട്ടിയോന്മാരുടെ നിറത്തിന് അനുസരിച്ച് മക്കള്ക്ക് ഒക്കെ വെവ്വേറെ കളറാ.... റോസമ്മേടെ നിറോം ഭംഗീം ഒക്കെ സാലിക്കാ കിട്ടിയെക്കുന്നെ .
അമ്മച്ചി പോയതും ജോസുട്ടി ചായിപ്പിന് വെളിയിലെക്കിറങ്ങി.പല്ല് തെപ്പോക്കെ കഴിഞ്ഞു അടുക്കളെയില് ചെന്ന് നോക്കിയപ്പോള് തലേന്നത്തെ മത്തി കറിയും , കപ്പയും ഉണ്ട്
💬 Comments
View all comments