Chapter Title : നരകത്തിലേക്കുള്ള വഴി
ഡ്രെസ്സും മറി വന്നു
' കുഞ്ഞെച്ചീ ...കാപ്പി വല്ലതും ഒണ്ടോ ?"
" നിന്റെ കെട്ടിയോള് വല്ലോം ഒണ്ടാക്കി വെച്ചിട്ടോണ്ടോ ഇവിടെ ...ബാക്കിയുള്ലൊരു നാട് ഒടിഞ്ഞു പണി എടുക്കമ്പോ ഒരു ഗ്ലാസ് വെള്ളം പോലും ..."
ബാക്കി കേള്ക്കാന് നിക്കാതെ ജോസുട്ടി നടക്കല്ലു ചാടി ഓടി . ഇനി അവിടെ നിന്നാ കാപ്പി കുടിക്കാതെ തന്നെ വയറു നിറയും . തോട് കഴിഞ്ഞതെ മൊബൈല് അടിക്കാന് തുടങ്ങി
" ആ ...ബഷീറിക്ക ...ഞാന്‍ ദെ വരുന്നു ...വീട്ടി റേഞ്ച് ഇല്ലാന്ന് അറിയത്തില്ലേ.....ദാ ഇപ്പൊ എത്തും" ജോസുട്ടി കവലയില് ബഷീറിന്റെ വണ്ടി ഓടിക്കുവാണ് . ഒരു ഓട്ടോയും 407 ഉം . ലോറിക്ക് ഓട്ടം ഇല്ലേ കവലേല് ഓട്ടോ ഓടിക്കും . ബഷീറിനു മലഞ്ചരക്ക് വ്യാപാരമാണ്
" എങ്ങോട്ടാ ബഷീറിക്കാ ഓട്ടം ? ...ഞാനൊന്നും കഴിച്ചില്ല വല്ലോം കഴിച്ചിട്ട് പോയാ പോരെ ?"
' ആനക്കല്ലിനാടാ ...നിനക്ക് ലോറി കൊണ്ടോയി ഇട്ടിട്ടു ചേച്ചീടെ അടുത്ത് പോയി കാപ്പി കുടിക്കത്തില്ലേ .....വിറകടിക്കാനാ... താമസം കാണും നീ ചെല്ല് '
ജോസുട്ടിക്ക് സന്തോഷമായി . വല്യേച്ചി ജോളിയെ കേട്ടിചെക്കുന്നത് ആനക്കല്ലില്‍ ആണ് . കെട്ടിച്ചിരിക്കുന്നത് എന്ന് പറയാന്‍ പറ്റുവേല. അവള്‍ക്കിഷ്ടം ഉള്ള ഒരാളുമായി ഇറങ്ങി പോയി . ഭര്‍ത്താവു രാജന്‍ നാഷണല്‍ പെര്‍മിറ്റ് ഓടിക്കുവാണ് . ആഴ്ചയില്‍ ഒന്ന് വീട്ടില്‍ കാണും ..ചിലപ്പോ മൂന്നാല് ദിവസം അടുപ്പിച്ചു കാണും ഓട്ടം കുറവാണേല്‍. . അന്യ മതസ്ഥന്‍ ആയതു കൊണ്ട് റോസമ്മ അങ്ങോട്ട് പോകാറില്ല . രാജന്‍ ഇങ്ങോട്ടും വരാറില്ല . പക്ഷെ
💬 Comments
View all comments