Chapter Title : നറുമണം 5 (അവസാനഭാഗം)
കണ്ട ഇന്ത്യൻഓയിൽ പെട്രോൾ പമ്പിലേക്കു വണ്ടി കയറ്റി . വണ്ടിയിൽ പെട്രോൾ അടിക്കുംന്നേരം "സലാം , ഹലോ സലാം" എന്ന വിളികേട്ടു ഞാൻ ചുറ്റും നോക്കി .
"ഇതാ ഇവിടെ.....ഇങ്ങോട്ട് നോക്ക്"
ശബ്ദം കേട്ട സൈഡിലേക്ക് നോക്കുമ്പോൾ ദുബായിൽ നിന്നും വരുമ്പോൾ എന്നോടൊപ്പം വിമാനത്തിൽ യാത്രചെയ്ത റഫീഖിനെ കണ്ടു .
ചിരിച്ചു കൊണ്ട് ഞാൻ കൈവീശി "ഹലോ റഫീഖ് ., എവിടെക്കാ യാത്ര " എന്റെ ചോദ്യത്തിന് ഉത്തരമായികൊണ്ട് റഫീഖ് പറഞ്ഞു . "നാട്ടിലേക്കാ .... നീ വണ്ടി സൈഡാക്ക് ".
ഞാൻ പെട്രോൾ അടിച്ച ക്യാഷ് കൊടുത്തു പമ്പിൽ ഒരുസൈഡിൽ കാർ ഒതുക്കിയിട്ടു . റഫീഖും എന്റെ കാറിനു പുറകിൽ അവന്റെ ഇന്നോവ ഒതുക്കി പുറത്തിറങ്ങി കൈകൾ കൊടുത്തു .
"എവിടെ പോയി വരുവാ"? ഞാൻ ചോദിച്ചു . " ഒന്നും പറയണ്ട ...ദുബായിൽ എന്നോടൊപ്പം വർക്ക് ചെയ്യുന്ന ആളുടെ മോളെ കല്യാണായിരുന്നു ഇന്നെലെ . അങ്കമാലിയിൽ . അവിടെ നിന്ന് വെളുപ്പിന് പുറപ്പെട്ടതാ . അപ്പോളാ നിന്നെ അവിചാരിത മായി കണ്ടത് . നിന്റെ നമ്പറും എന്റെ കയ്യിൽ നിന്ന് മിസ്സായി. എന്താണ് വിവരം . സുഖമല്ലേ"? റഫീഖ് പറഞ്ഞു നിർത്തി.
" ഞാൻ വൈഫ് ഹൗസിൽ നിന്നും എന്റെ വീട്ടിലേക്കു പൂവാണ് ." ഞാൻ പറഞ്ഞു .
"ആണോ....ഫാമിലി ഉണ്ടോ കൂടെ "?
എന്റെ കാറിലേക്ക് നോക്കി റഫീഖ് ചോദിച്ചു . ഞാൻ ഉണ്ടെന്ന് തലയാട്ടി തുടർന്ന് കാറിന്റെ ഡോർ തുറന്നു ലൈലനോട് പുറത്തിറങ്ങാൻ പറഞ്ഞു. അവൾ പുറത്തേക്കിറങ്ങി . അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഇന്നോവയുടെ ഡോർ തുറന്നു ഹൈഹീൽ ചെരിപ് പുറത്തേക്കു നീണ്ടു. വെളുത്ത കാലിനു മാറ്റുകൂട്ടുന്ന സ്വർണ്ണപദസരവും കഴിഞ്ഞു പട്ടുസാരിയിൽ പൊതിഞ്ഞ സുന്ദരി പുറത്തിറങ്ങി . സ്റ്റെപ്കട്ടിങ് ചെയ്ത മുടി കാറ്റത്തു പാറിക്കളിക്കുന്നു. ത്രെഡ്ചെയ്ത പുരികങ്ങൾ നുണക്കുഴികൾ വിരിയുന്ന മുഖത്തിനു പത്തരമാറ്റ് . ഏതൊരാണിന്റെയും അണ്ണാക്കിലെ വെള്ളം വറ്റിച്ചു കളയാൻ മാത്രം സൗന്ദര്യ മുള്ള ഒരുസുന്ദരിറാണി . എന്റെ നോട്ടത്തെ കീറിമുറിച്ചു കൊണ്ട് റഫീഖ് പരിചയ പെടുത്തി .
" ഇത്
💬 Comments
View all comments