0%

Chapter Title : നറുമണം 5 (അവസാനഭാഗം)

പറഞ്ഞുകൊണ്ട് ലൈല ചിറികോട്ടി .

"അതൊക്കെ കുടിച്ചാലറിയാം ഇതിന്റെ സുഖം" എന്ന് ലൈലയെ നോക്കി വെള്ളമിറക്കികൊണ്ട് റഫീഖ് പറഞ്ഞു. തുടർന്ന് എന്നെനോക്കി വീണ്ടും റഫീഖ്പറഞ്ഞു " രണ്ടു ഗ്ലാസും വെള്ളവും എടുത്തെ".

ഞാൻ റൂമിലുള്ള രണ്ടു ഗ്ലാസും മിനറൽ വാട്ടറും എടുത്ത് റഫീഖിനൊപ്പം ഇരുന്നു. കുപ്പിയുടെ അടപ്പു തുറന്നു റഫീഖ് ഗ്ലാസ്സുകളിൽ മദ്യം ഒഴിച്ച് വെള്ളവും പകർന്ന് ഞങ്ങൾ കുടിക്കാനാരംഭിച്ചു. മൂന്നാറിന്റെ തണുപ്പിനെ തട്ടിമാറ്റി ശരീരം ലഹരിയുടെ താളം കണ്ടെത്തി.

ഞങ്ങൾക്കൊന്നും ഇല്ലേ എന്ന് പറഞ്ഞു കൊണ്ട് സോഫിയ എന്റെഅരികിൽ വന്നു കുപ്പിഎടുത്തു രണ്ടു ഗ്ലാസിലുംഅല്പം വിസ്കിയും വെള്ളവും

ഒഴിച്ചു . തുടർന്ന് ഒരുഗ്ലാസ്സ് ലൈലാക്ക്‌ നേരെ നീട്ടി.

" എനിക്കൊന്നും വേണ്ട ... ഞാനിതൊന്നും കഴിക്കില്ല ." ലൈല പറഞ്ഞൊഴിഞ്ഞു മാറി .

" എന്റെ ലൈലാ ഇതൊന്നും കുടിച്ചെന്നു വെച്ച് ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല" "ഇവർക്ക് മാത്രം സുഖിച്ചാൽ പോരാ ഇടക്കൊക്കെ നമുക്കും ആകാം" . സോഫിയ നിർബന്ധിച്ചു . ലൈല എന്നെനോക്കി "സലാംക്ക ഒന്നും പറയില്ല ...ഞാൻ ഗ്യാരന്റി ..". എന്നെ നോക്കി സോഫിയ വീണ്ടും പറഞ്ഞു .

"വേണെങ്കിൽ കുടിച്ചോടി". ഞാനും അവൾക്കു ധൈര്യം കൊടുത്തു. തുടർന്ന് മനസ്സില്ല മനസ്സോടെ അവൾ വാങ്ങി. ഇതുകണ്ട സോഫിയയുടെ ഉപദേശം "ഇതാ ഇങ്ങോട്ട് നോക്ക്.. ഒറ്റവലിക്ക് കുടിച്ചോ" .എന്നും പറഞ്ഞുകൊണ്ട് സോഫിയ ഗ്ലാസ് ഒറ്റവലിക്ക് കാലിയാക്കി . മടിച്ചു മടിച്ചു ലൈലയും കണ്ണടച്ച് അത് അകത്താക്കി . അതുകണ്ട് എല്ലാവരും അവളെ പ്രോത്സാഹിപ്പിച്ചു .

പെട്ടന്ന് റൂമിന്റെ ബെല്ലടിച്ചു . റഫീഖ് പോയി വാതിൽ തുറന്നു . ഞങ്ങൾക്കുള്ള ഭക്ഷണവുമായി വന്നതായിരുന്നു റൂംബോയ് . ചപ്പാത്തിയും കറിയും ചിക്കൻ ഫ്രെ എല്ലാം ഉണ്ട് . അതെല്ലാം വെച്ച് പയ്യൻ തല ചൊറിഞ്ഞു നിന്നു . എന്തെകിലും ടിപ്പ് കിട്ടാനാണ് ഞാൻ കാശെടുക്കാൻ എഴുനേറ്റു പേഴ്‌സ് എടുക്കാൻ പോയി അലങ്കാര ചെടിയോട് ചേർന്ന് പയ്യൻ സോഫിയയെയും ലൈലയെയും നോക്കി വെള്ളമിറക്കുന്നത് ഞാൻ കണ്ടു . ടിപ്പ് കൊടുത്തതും വാങ്ങി അവൻ ഭാവവ്യതയോടെ പോയി ഞാൻ വാതിലടച്ചു

💬 Comments

View all comments