Chapter Title : നറുമണം 2
റൂമിലുള്ളവരൊന്നും കാര്യമായി മിണ്ടുന്നില്ല്. അവരറിഞ്ഞു കാണുമോ? അറിഞ്ഞുകാണും . അതങ്ങനെയാണ് നാട്ടിലെന്തുകാര്യവും നാട്ടുകാരറിയും മുമ്പ് പ്രവാസികൾ അറിയും . പ്രത്യകിച്ചും ഇത്തരം കാര്യങ്ങൾ . കുളികഴിഞ്ഞു വസ്ത്രം മാറി ഞാൻ പുറത്തേക്കിറങ്ങി ആളൊഴിഞ്ഞ ഒരുകോണിൽ ഇരുപ്പുറപ്പിച്ചു. സൈലന്റ് മോഡിലിട്ട മൊബൈൽ എടുത്തുനോക്കി 47 മിസ്സ്കാൽ അതിൽ ഒന്നിൽ പോലും ലൈലയുടെ നമ്പർ കണ്ടില്ല . ഞാൻ മൊബൈൽ സ്ക്രീനിൽ എന്റെമോനെ മടിയിലിരുത്തി ലൈല ഇരിക്കുന്ന ഫോട്ടോ നോക്കി ഇരുന്നു.
പ്രസവ ശേഷം രസായനവും അരിഷ്ടവുംമുട്ടയും മാംസവും കഴിച്ചു നൈമുറ്റി നിൽക്കുന്ന ഇവളുടെ കഴപ്പ് ഇത്രയധികം ഉണ്ടായതിൽ സംശയം ഇല്ല എന്ന് ഈ ഫോട്ടോയിൽ നോക്കിയാൽ മനസ്സിലാകും. പല പല ഓർമകളും മനസ്സിൽ തികട്ടി വന്നു. ഓർമകളെ ഉണർത്തികൊണ്ട് കയ്യിലിരുന്ന മൈബൈൽ ബെല്ലടിച്ചു. ഉപ്പയാണ്.
ഉപ്പ "ഹലോ" ഞാൻ" ഉം"
കാര്യാ കാരണങ്ങൾ മോനായ എന്നോട് അവിടെയും ഇവിടെയും തട്ടാതെ പറഞ്ഞു. അവസാനം എന്നോട് നാട്ടിൽ പെട്ടന്ന് ചെല്ലാനും പറഞ്ഞു കൊണ്ട് സംസാരം നിർത്തി.
നടുക്കടലിൽ തുഴയില്ലാത്ത തോണിയിൽ ഒറ്റപ്പെട്ട അവസ്ഥ. കോൺക്രീറ്റ് കെട്ടിടങ്ങളിലെ ഇലക്ട്രിക് വിളക്കുകളെയും കടന്നു എന്റെ കണ്ണുകൾ ആകാശത്തേക്ക് നോക്കി പിറകോട്ട് കൈകളൂന്നി ഞാനിരുന്നു.
എന്തായാലും ഇതിനൊരു അവസാനം വേണംനാട്ടിൽ പോകാൻ തീരുമാനിച്ചു. അതിനു മുമ്പ് ഉപ്പാനോട് അവളെയും മോനെയും അവളുടെ വീട്ടിൽ കൊണ്ട് വിടാനുംഞാൻ പറഞ്ഞിരുന്നു. നാലുദിവസത്തിനു ശേഷം എമർജൻസി ലീവ് ശരിയാക്കി ഞാൻ നാട്ടിലേക്കു വിമാനം കയറി.
വീട്ടിലെത്തിയപ്പോൾ ശ്മാശാന മൂകത എന്റെ കെട്ടിച്ചു വിട്ട രണ്ട് പെങ്ങന്മാരും കുട്ടികളും
വന്നിട്ടുണ്ട് . എന്റെ വസ്ത്രങ്ങൾ മാത്രമായുള്ള വരവ് ആയതുകൊണ്ട് തന്നെ
💬 Comments
View all comments