Chapter Title : നറുമണം 4
തീ കൊളുത്തി . കുറച്ചു സമയത്തിന് ശേഷം എന്റെ റൂമിലേക്ക് ചെന്ന് ബാത്ത്റൂമിൽ കയറി ബ്രഷ് ചെയ്തു മുഖം കഴുകി വന്നു എന്റെ ലൈലയുടെ വരവിനായി കാത്തിരുന്നുകൊണ്ട്ബെഡിൽ കയറി കിടന്നു .
രാവേറെ വൈകി ഞങ്ങളുടെ ശരീരത്തെ തണുപ്പിച്ചു കൊണ്ട് ഞങ്ങൾ ഉറക്കത്തിലേക്കു വീണു .
പിറ്റേന്ന് ലൈലയുടെ വീട്ടിൽ പോകുവാൻ ഞങ്ങൾ തയ്യാറായി . വൈകീട്ട് നാലുമണിയോടെ ഞങ്ങൾ ലൈലയുടെ വീട്ടിലേക്കു തിരിച്ചു . അവിടെ ചെന്നെത്തിയപ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു . രാത്രി ഭക്ഷണം കഴിക്കാനിരുന്നു . ഉപ്പയും ഉമ്മയും മൂത്തഅളിയന്റെ ഭാര്യ യും . രണ്ടാമത്തെ അളിയനും ഭാര്യയും ഞങ്ങളും ആണുള്ളത് . മൂത്ത അളിയൻ ഗൾഫിലാണ് . രണ്ടാമത്തെ അളിയനും ഗൾഫിൽ തന്നെ . അവന്റെ പേര് അൻവർ . ഭാര്യയുടെ പേര് റജീന.
നാളെ അളിയൻ അൻവർ ലീവ് കഴിഞ്ഞു ദുബായിലേക്ക് തിരിച്ചു പോവുകയാണ് . നെടുമ്പാശേരിയിൽ നിന്ന് വൈകീട്ട് 8 മണിക്കാണ് വിമാനം . എയർപോർട്ടിൽ ഞാൻ കൊണ്ടു വിടാം എന്ന് പറഞ്ഞു . തുടർന്നു ഭക്ഷണം കഴിക്കൽ കഴിഞ്ഞു . കുറച്ചു സമയം സിറ്റൗട്ടിൽ ഞാനും ലൈലയുടെ ഉപ്പയും അളിയനും സംസാരിച്ചുഇരുന്നു
സിറ്ഔട്ടിലേക്കു ഇക്കാ പോകാം എന്ന് പറഞ്ഞു കൊണ്ട് റജീന വന്നു . കുട്ടികളെവിടെ എന്ന് അൻവർ അവളോട് ചോദിച്ചു . അവർക്കിടന്നുറങ്ങി എന്ന് മറുപടി പറഞ്ഞു . അൻവറും റജീനയും രണ്ടു വീടുകൾക്കപ്പുറം വേറൊരു വീട് വെച്ചാണ് താമസം. തറവാട്ട് വീട്ടിൽ ഉപ്പയും ഉമ്മയും മൂത്തഅളിയൻറെ ഭാര്യയും കുട്ടികളുമാണ് താമസം. നാളെ അൻവർ
💬 Comments
View all comments