Chapter Title : നഷ്ടപ്പെട്ട നീലാംബരി 2 [കാക്ക കറുമ്പൻ]
പഴയ പാവാടക്കാരിയും ഒരുപാട് മാറിയിരിക്കുന്നു
പണ്ട് കോളേജ് നാളുകളില്‍ ഇടക്ക് അനുവിനൊപ്പം വന്നാല്‍ തന്‍റെ അടുത്ത് നിന്നും മാറാന്‍ കൂട്ടാക്കാതെ ,കളിയും ചിരിയുമായ് തന്നെ ചുറ്റി പറ്റി നടന്ന ആ പത്താം ക്ലാസു കാരിയുടെ മുഖത്ത് ഇന്നുള്ളത് ആ പഴയകാല ഓര്‍മ്മകള്‍ ഒന്നുമല്ല ,ജീവിതത്തില്‍ ഇനി ഒരിക്കലും കാണരുത് എന്നു ആഗ്രഹിച്ച
മുഖം വീണ്ടും കാണേണ്ടി വന്നതിന്‍റെ സങ്കടമോ..... ദേഷ്യമോ .... അല്ലെങ്കില്‍ പുച്ചമോ,
പഴയ പാവാടക്കാരി കുഞ്ഞു പെങ്ങൾക്ക് പഴയ വാത്സല്യം ഒട്ടും ചോരാതെ ഒരു ചിരി സമ്മാനിച്ച നന്ദന് രൂക്ഷമായൊരു നോട്ടമായിരുന്നു അമ്മു തിരിച്ചു നല്‍കിയത് ആ കണ്ണുകളില്‍ ഉണ്ടായിരുന്നു നന്ദനോട് അവള്‍ക്ക് ചോതിക്കാനുള്ളത് എല്ലാം
എന്തിന് ,,,,,,
അതെ ,,,,എന്തിനു വന്നു ഞങ്ങള്‍ക്കിടയിലേക്ക് ,,,,
ആ കണ്ണുകള്‍ ഒരു നിമിഷം നന്ദന്‍റെ മുഖത്തെ ചെറുചിരി മായ്ച്ചു, വീണ്ടും ആ ചോദ്യം ആവര്‍ത്തിക്കുമെന്ന് തോന്നിയ നിമിഷം
നീണ്ട മൗനത്തിന്‍ നന്ദന്‍ തന്നെ വിരാമമിടുകയായിരുന്നു
" എനിക്കറിയാം അമ്മു ,,,നീ ഒരിക്കലും കാണരുതെന്നും ഈ പടി കയറരുതെന്നും ആഗ്രഹിച്ച ആളാണ് ഇന്നു നിന്‍റെ മുന്നില്‍ നില്‍ക്കുന്ന ഈ ഞാന്‍ ,,,,,,,,''
''പോവാം ഞാൻ,,,,,''
''പോവുകയാണ് ,,,,''
''അതിനു മുമ്പ് എനിക്ക് ഒന്നു കാണണം ,,,,,അനുവിനെ ,,,,,ഒരിക്കല്‍ മാത്രം ,,,,,
ഞാൻ കേട്ടു അവളുടെ ശബ്ദം
അവൾ ഇവിടെ നമ്മൾക്കടുത്തു തന്നെ ഉണ്ടെന്നും അറിയാം... അവളോട് ഒന്നു വരാൻ പാറ...ഒന്നു കണ്ടിട്ട് ഞാൻ പോകും...."
"ചേച്ചി തന്നെയാണ് എന്നെ ഇങ്ങോട്ട് വിട്ടത്.... എന്താ നിങ്ങൾക്കിനി വേണ്ടത് ....?
"വെറുതെ വിട്ടുകൂടെ എന്റെ ചേച്ചിയെ......"
ദയനീയമായ അമ്മുവിന്റെ ആ
💬 Comments
View all comments