Chapter Title : നഷ്ടപ്പെട്ട നീലാംബരി 2 [കാക്ക കറുമ്പൻ]
ചോദ്യത്തിനു മുമ്പിൽ നന്ദന്റെ മനസൊന്നു പിടഞ്ഞിരുന്നു എങ്കിലും പിന്നോട്ട് പോകാൻ നന്ദൻ ഒരുക്കമായിരുന്നില്ല, കാരണം പോലും പറയാതെ മോളൂട്ടിയുമായ് ഞാൻ പോകുന്നു എന്നെ തേടി വരരുത് എന്നു മാത്രം പറഞ്ഞു ദിവസങ്ങൾക്ക് മുമ്പ് നന്ദനെയും ബാംഗ്ലൂർ നഗരത്തെയും വിട്ട് പടി ഇറങ്ങിയ അനുവിനെ അവസാനമായി ഒന്നു കാണണം എന്ന് തീരുമാനിച്ചു ഉറപ്പിച്ചു തന്നെ യാണ് നന്ദൻ വീണ്ടും ഇന്നീ പടി കയറിയത്
"പോവുകയാണ് അമ്മു ഞാൻ ,,,,എന്നന്നേക്കുമായ്.....അവസാനമായി ഒന്നു കാണാനാണ് വന്നത്,,,,,"
''പ്പ നായെ നിന്നോടല്ലേടാ പറഞ്ഞത് ഇറങ്ങി പോകാന്‍ ,,,,,,"
കോളറില്‍ കുത്തി പിടിച്ച് ആ അച്ഛനതു പറയുമ്പോള്‍ ആ കണ്ണുകളില്‍ നന്ദൻ കാണുകയായിരുന്നു അവനെ ദഹിപ്പിക്കാനുള്ള ദേഷ്യം ....
''ദേഷ്യം .....ആ ദേഷ്യത്തിന് പോലും താന്‍ അര്‍ഹനാണോ എന്നൊരുനിമിഷം നന്ദനു തോന്നി ....''
ഇല്ല ഞാന്‍ അര്‍ഹനല്ല ആ അച്ഛന്‍റെ ദേഷ്യത്തിനു പോലും ഇന്നു ഞാന്‍ അര്‍ഹനല്ല അത്രയും ക്രൂരത അല്ലെ ഞാന്‍ ഈ കുടുംബത്തോട് ചെയ്തിട്ടുള്ളതെല്ലാം ,എന്നെങ്കിലും കാണുമ്പോൾ ഈ കാലുകളിൽ വീണ് മാപ്പു ചോതിക്കണമെന്നു കരുതിയതായിരുന്നു.എന്നാൽ ഈ അച്ഛനു മുമ്പിൽ ഈ കണ്ണുകളിൽ നോക്കാൻ പോലും ഇന്നെനിക്ക് കഴിയുന്നില്ല ഇനി എത്ര നാൾ കഴിഞ്ഞാലും അതിന് തനിക്ക് കഴിയുകയുമില്ല എന്ന സത്യം നന്ദൻ മനസിലാക്കുക ആയിരുന്നു ....
"അച്ചേ"
മോളൂട്ടിയുടെ ആ വിളിയിൽ നന്ദന്റെ കോളറിൽ നിന്നും അനുവിന്റെ അച്ഛന്റെ കൈകൾ പതിയെ അയഞ്ഞു
"അമ്മേ മോളൂട്ടി പറഞ്ഞില്ലേ അച്ഛൻ ഇന്നു വരൂന്ന് ..,,,,,അച്ഛേ നമ്മളെ കൊണ്ടു പോകാൻ വന്നതാ,,,,അല്ലെ അച്ഛേ"
മോളൂട്ടിയുടെ വിളി കേട്ട് നോക്കിയ നന്ദൻ കണ്ടു,മോളൂട്ടി കൈ
💬 Comments
View all comments