Chapter Title : Naughty At Fourty [Redux]
ശട്ടം കെട്ടിയ പോലെ, ഒരു രണ്ടു മണിയോടെ ഒരു ലെക്സസ് കാര് വരുന്നു, എന്റെ രണ്ടു പെട്ടികളും എടുത്തു ഡിക്കിയിൽ വെക്കുന്നു , പിന്നിലെ സീറ്റ് ലേക്ക് ആനയിച്ചിരുത്തുന്നു. പാണ്ഡെ ജി യും ഞാനും യാത്ര തുടർന്നു. ഇടയ്ക്കിടയ്ക്ക് വർത്തമാനം പറയുമ്പോ അദ്ദേഹം കൈ എടുത്തു എന്റെ തുടയിൽ വെച്ചാണ് സംസാരിച്ച കൊണ്ടിരുന്നത്.....
ഞാൻ വലിയ കുഴപ്പം ഒന്നും കണ്ടില്ല. അങ്ങനെ ഒരു രണ്ടു മണിക്കൂർ നു ശേഷം ഞങ്ങൾ അദ്ദേഹത്തിന്റെ ഫാം ഹൌസ് ലെത്തി . ഒരു വൻ സംഭവം തന്നെ ആയിരുന്നു ആ സ്ഥലം. ഡൽഹി-ആഗ്ര ഹൈവേ അങ്ങ് ഒരു 200 മീറ്റർ മാറി ....പുൽത്തകിടി , ഒരു പൂള്, രണ്ടു നില ബംഗ്ലാവ് . അതെ , ബോളിവുഡ് സിനിമ യിൽ കാണുന്ന ടൈപ്പ്. കുറഞ്ഞത് ഒരു 5 ഏക്കർ സ്ഥലം.
ചുറ്റും കണ്ണ് എത്താത്ത ദൂരം പച്ചപ്പ് നിറഞ്ഞ പാടങ്ങൾ. ദൂരെ അങ്ങിങ്ങായി വേറെയും ഫാം ഹൌസ് കൾ കാണാം. വീടിന്റെ ചുറ്റും അര മീറ്റർ ഉയരത്തിൽ കട്ടിയുള്ള ഒരു ചെടി പിടിപ്പിച്ചിരുന്നു.
ഓരോ മൂലയ്ക്കും ഒരു പ്രത്യേക തരത്തിലുള്ള പനമരം വെച്ച് പിടിപ്പിച്ചിരിക്കുന്നു. ആരായാലും ഇങ്ങനെ ഒരു ഡിസൈൻ സാക്ഷാൽക്കരിക്കണം എങ്കിൽ ഒരു മോഡേൺ ചിന്താഗതിയുള്ള വ്യക്തിക്ക് മാത്രമേ സാധിക്കൂ...കൂടെ പൂത്ത പണവും വേണം. "പ്ലീസ് കം", അദ്ദേഹം എന്നെ അകത്തേക്ക് ആനയിച്ചു. രണ്ടു അനുചരന്മാർ വന്നു, അവരോടു പെട്ടി എല്ലാം എടുത്തു മുറിയിൽ വെയ്ക്കാൻ പറഞ്ഞു.
അത് വരെ ഞാൻ വീക്ഷിച്ചതിൽ ഇദ്ദേഹത്തിന്റെ സ്ഥലത്തു ഉള്ള പയ്യന്മാർ ഒക്കെ
💬 Comments
View all comments