Chapter Title : നവവധു 10 [JO]
നവവധു 10
Nava Vadhu Part 10 bY JO | Previous Parts CLICK HERE

കഴിഞ്ഞ അദ്ധ്യായങ്ങൾക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും വിമർശനങ്ങൾക്കും ഒരായിരം നന്ദി പറഞ്ഞുകൊണ്ട് നവവധുവിന്റെ പത്താം ഭാഗം ഇതാ....ഇതിനും നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... അഭിനന്ദനങ്ങൾ ആയാലും വിമർശനം ആയാലും മടിക്കാതെ പറയുമല്ലോ....
എന്നാ എന്നാ പറ്റി???? എന്റെ ചോദ്യത്തിന് മറുവശത്ത് നിന്നും മറുപടി ഉണ്ടായില്ല. ചേച്ചിയുടെ നിലവിളിക്ക് ഒപ്പം ചെവിപൊട്ടുന്ന ഒരു ഒച്ചയുമാണ് കേട്ടത്. വെടി പൊട്ടിയത് പോലെ.....അതോടൊപ്പം ഫോണും കട്ടായി.
പരിഭ്രമത്തോടെ ഞാൻ തിരിച്ചു വിളിച്ചു. മറുവശത്ത് ഫോൺ സ്വിച്ച് ഓഫ് എന്ന മറുപടി. ഒരുനിമിഷം കൊണ്ട് ഞാൻ വിയർത്ത്കുളിച്ചു. ഒരു നിമിഷത്തേക്ക് എനിക്ക് എന്ത് ചെയ്യണം എന്നൊരു ഐഡിയ കിട്ടിയില്ല.
പെട്ടെന്ന് ബോധം വന്നു. ഞാൻ ബൈക്കിന്റെ അടുത്തേക്കോടി. എന്റെ ഓട്ടം കണ്ടതും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്ന സീനിയർ ചേട്ടന്മാരും ഒപ്പം ത്രിമൂർത്തികളും എന്റെ പിറകെയൊടി.
എന്താടാ...എന്നാ പറ്റി????.....ജോ.....നിക്ക്....പിന്നിൽ നിന്നുള്ള വിളിയൊച്ചകൾ ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ നിക്കാൻ പറ്റുന്നില്ല....കാലുകൾ അറിയാതെ ഓടുകയായിരുന്നു. സെക്കന്റുകൾ കൊണ്ട് ബൈക്കിനടുത്തെത്തി. ബൈക്ക് സ്റ്റർട്ടാക്കി....അപ്പോഴാണെൽ അതിന് ഒടുക്കത്തെ സ്റ്റർട്ടിങ് പ്രോബ്ലം. സെൽഫുമില്ല....കിക്കറുമില്ല.....
മൈരു... ഞാൻ ചാടിയിറങ്ങി. ബൈക്ക് ശക്തിയായി നിലത്തേക്കിട്ടു. അല്ലേലും ഈ മൈരു ആവിശ്യനേരത് ഉപകരിക്കില്ല. ദേഷ്യം തീരാതെ ഞാൻ ബൈക്കിനിട്ട് മൂന്നാലു ചവിട്ട് ചവിട്ടി.
അപ്പോഴേക്കും ഓടിയെത്തിയ എല്ലാരും എന്റെ ചുറ്റും കൂടി.... പെണ്ണുങ്ങള് നിന്ന് ശക്തിയായി കിതച്ചു. കിതപ്പിനിടയിലും എന്ത് പറ്റിയെന്ന് അവര് ചോദിക്കുന്നുണ്ടായിരുന്നു...
എന്റെ സൗമ്യേച്ചി.....അത്രയേ എന്റെ വായിൽ വന്നുള്ളൂ. ബാക്കി പൂർത്തിയാക്കാതെ ഞാൻ അവരെ വകഞ്ഞുമാറ്റി പുറത്തേക്കോടി.
മറ്റൊരുത്തന്റെ വണ്ടി മേടിക്കാനുള്ള ബുദ്ധി പോലും ആ സമയം എനിക്ക് വന്നില്ല എന്നതാണ് സത്യം. ആ അവസ്ഥ അനുഭവിച്ചവർക്ക് മാത്രമേ അറിയൂ....എത്രയും വേഗം ശിവേട്ടന്റെ വീട്ടിലെത്തണം അത്രയേ ആ സമയത്ത് എന്റെ മനസിൽ ഉണ്ടായിരുന്നൊള്ളു.
പോകുന്ന പോക്കിൽ പലവട്ടം ഞാൻ ചേച്ചിയുടെ നമ്പറിലേക്ക് വിളിച്ചു. സ്വിച്ച് ഓഫ് തന്നെ. അന്നാദ്യമായി ഞാൻ ഫോൺ ഉണ്ടാക്കിയവന്റെ അപ്പന് വരെ വിളിച്ചു. എന്തിനാണ് അതെന്ന് എനിക്ക് ഇന്നും അറിയില്ല.
ഞാൻ വീട്ടിലേക്ക് വിളിച്ചു.
💬 Comments
View all comments