0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 1350

ആകെയൊരു മരവിപ്പ് ആയിരുന്നു.... നാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്. ശിവേട്ടൻ ആയിരുന്നെങ്കിൽ ഒരുപക്ഷേ ഇത്ര ഫീലിംഗ് ഉണ്ടാവില്ലായിരുന്നു എന്നെനിക്ക് തോന്നി. നാട്ടിൽ ഒരു പെണ്ണിനും ഇതുവരെ ആയുധമെടുക്കേണ്ടി വന്നിട്ടില്ല. അതിന് ആണുങ്ങൾ അവസരം ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം.

ഇവൻ ഓടുന്നത് കണ്ടപ്പോ ആദ്യമൊന്നും മനസ്സിലായില്ല. റോസാ പറഞ്ഞേ ശിവേട്ടന്റെ കെട്യോളുടെ പേരാ പറഞ്ഞിട്ട് ഓടിയതെന്ന്.....പിന്നെ ഇവന്റെ വണ്ടിയേല് ഞങ്ങള് പുറകെ വിട്ടു....ഇവൻ ഏതോ ഊടുവഴിയിലൂടെ ഓടി. ഞങ്ങള് നേരെ പൊന്നു.....വിശാല് പറയുന്നത് ഏതോ ലോകത്തുനിന്ന് ഞാൻ കേട്ടു.

ദേ.... പോലീസ് വന്നു. ആരോ പറയുന്നത് ഞാൻ കേട്ടു.

ഒരു ബൊലീറോയിൽ ഒന്നു രണ്ട് പൊലീസുകാർ.... രണ്ടു വനിതാ പൊലീസ്....ഒരു എസ്.ഐ.....

ആളുകൾക്കിടയിൽ ഒരു മുറുമുറുപ്പ് ഉയർന്നു. പൊലീസുകാർ വീട്ടിലേക്ക് ചെന്നുകയറി. അൽപ്പം കഴിഞ്ഞു പുറത്തേക്ക് വന്നു. കൂട്ടത്തിൽ വനിതാ പോലീസുകാരുടെ കയ്യിൽ തൂക്കിയിട്ട പോലെ സൗമ്യേച്ചിയും.

ആ വന്ന സൗമ്യേച്ചി എനിക്ക് തീർത്തും അന്യയായിരുന്നു. ഒരു തരം വിളറി നിർവികാരമായ മുഖഭാവം.... അഴിഞ്ഞുകിടക്കുന്ന മുടി. ഒരു ഭ്രാന്തിയെപ്പോലെ......ഒരു നൈറ്റിയാണ് വേഷം. മാറ്റി എടുത്തു ഇടുവിച്ചത് ആണെന്ന് തോന്നുന്നു. രക്തം ഒന്നുമില്ല...

അന്ന് നാട്ടിലാരും ഉറങ്ങിയില്ല. പൊലീസുകാർ ശിവേട്ടന്റെ വീട് പൂട്ടി. ആരോടും അതിൽ കയറരുത് എന്ന് പറഞ്ഞിട്ടാണ് പോയത്. നാട്ടിലെങ്ങും ചൂടുള്ള ചർച്ചകൾ നടന്നു. ശിവന്റെ പെണ്ണിന്റെ ധൈര്യവും വന്നവനെക്കുറിച്ചുള്ള ചർച്ചകളും തകൃതിയായി നടന്നു. കൂട്ടത്തിൽ വന്നത് ജാരൻ ആയിരുന്നു എന്നും എന്തോ പറഞ്ഞു തെറ്റിയപ്പോൾ വെട്ടിയതാണ് എന്നുമുള്ള പല അടക്കം പറച്ചിലുകളും നടന്നു.

അന്ന് വീട്ടിലും സ്ഥിതി വിഭിന്നമായിരുന്നില്ല. എന്താണ് സംഭവിച്ചത് എന്നറിയാതെ എല്ലാരും ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു.

ശിവേട്ടന്റെ പഴയ കഥകളൊക്കെ പൊടിതട്ടിയെടുത്തു. കോളേജിലെ പ്രശ്നം വന്നു....നാട്ടിലെ പീഡനങ്ങൾ വന്നു....മോഷണ വാർത്തകൾ വന്നു.....ആകെമൊത്തം വീട് ചാനൽ ചർച്ചക്ക് സമമായി. അച്ഛനമ്മമാർ പരസ്പരം തെളിവുകൾ വിടർത്തി. ഞങ്ങള് പിള്ളേര് കെട്ടുനിന്നു. കോളേജിലെ പ്രശ്നം വരുമ്പോൾ കുറ്റം എനിക്കാകും. അവളുമാർ എനിക്ക് സപ്പോർട്ട്....

കുറെ കേട്ടപ്പോൾ എനിക്കാകെ പ്രാന്ത് പിടിക്കുന്നത് പോലെ.... ആകെയൊരു മന്ദത. വിശാൽ അന്ന് വീട്ടിൽ പോയിട്ടില്ല.ബാക്കിയുള്ളവർ സന്ധ്യയ്ക്ക് പോയി. ഞാൻ അവനെയും കൂട്ടിക്കൊണ്ടു ഉമ്മറത്ത് പോയിരുന്നു.

ശിവേട്ടന്റെ

💬 Comments

View all comments