Chapter Title : നവവധു 10 [JO]
പക്ഷേ ഒന്നും പറഞ്ഞില്ല. ആ മൗനമാണ് എല്ലാരേയും ഭയപ്പെടുത്തുന്നത് എന്നെനിക്ക് ഉറപ്പായിരുന്നു.
നീ സ്റ്റേഷനിലേക്ക് പോയോടാ???? അച്ഛൻ വീണ്ടും ചോദിച്ചു. ശിവേട്ടൻ എല്ലാം അറിഞ്ഞിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു എന്നെനിക്ക് തോന്നി.
ഞാനെങ്ങനെ അങ്ങോട്ടുപോകുമെന്റെ സോജേട്ടാ???? .മറുചോദ്യത്തോടൊപ്പം എന്നെ ഞെട്ടിച്ചുകൊണ്ട് ശിവേട്ടൻ ഒറ്റക്കരച്ചിൽ. ആദ്യമായാണ് അറിവായ ഒരു ആണ് പൊട്ടിക്കരയുന്നത് ഞാൻ കാണുന്നത്. എന്റെ അതേ അവസ്ഥയിൽ ആയിരുന്നു ബാക്കിയുള്ളവരും.
ഏയ്....ശിവാ....നീയെന്നാ കൊച്ചു പിള്ളേരെപ്പോലെ????അച്ഛൻ ശിവേട്ടനെ സ്വന്തനിപ്പിക്കാൻ ശ്രമിച്ചു.
ഞാൻ..... ഞാനുണ്ടാരുന്നെ....സോജേട്ടാ ന്റെ....ന്റെ പെണ്ണ്.....അവള്..... സ്റ്റേഷനിൽ....അവൾടെ കണ്ണു നിറയാൻ പോലും ഞാൻ സമ്മതിച്ചിട്ടില്ല....ആ അവള്..... ശിവേട്ടൻ വിങ്ങിപ്പൊട്ടി.
കണ്ടുനിക്കുന്നവരുടെയും കണ്ണ് നിറയ്ക്കാൻ ആ ശബ്ദവും കണ്ണീരും മതിയായിരുന്നു. ശിവേട്ടൻ ഇതുവരെ ചെയ്ത സർവ പാപങ്ങളും ആ കണ്ണീരിൽ വെണ്ണീര് ആയിപ്പോകുമെന്നെനിക്ക് തോന്നി.
ടാ.... നീയിങ്ങനെ തളർന്നാലോ.... അച്ചുവിന്റെ അച്ഛനും ആശ്വസിപ്പിക്കാനെത്തി. ഈ ദുഃഖരംഗം കൂടുതൽ കണ്ടുനിക്കാൻ ആവാത്തപോലെ സ്ത്രീജനങ്ങൾ അകത്തേക്ക് വലിഞ്ഞു. ചേച്ചിയുടെ കണ്ണുകൾ തുളുമ്പിയെന്നെനിക്ക് തോന്നി. അച്ചുവും ഏറെക്കുറെ കരയുന്ന മട്ടാണ്.
അല്ലേട്ടാ....അവള് കരയരുത്.... എനിക്ക് വേണ്ടിപ്പോലും ഒരിക്കലും സ്റ്റേഷനിൽ കേറാൻ ഇടവരുത്തരുത് എന്നോർത്താ ഞാനെല്ലാം നിർത്തിയെ....ആ അവള്.... ഇപ്പൊ.....ആ വാക്കുകൾ പറയുമ്പോ ശിവേട്ടന്റെ കണ്ണുകളിൽ വന്ന ആ ഭാവം....ഹോ....എനിക്ക് എന്നൊടുതന്നെ പുച്ഛം തോന്നി. ഒരാണിന് ഇങ്ങനെയൊക്കെ ഒരു പെണ്ണിനെ സ്നേഹിക്കാനും അവൾക്കുവേണ്ടി കരയാനും പറ്റുമോ????ഒറ്റ നിമിഷം കൊണ്ട് പുതിയ ലൈനിട്ട ഞാനെവിടെ ശിവേട്ടൻ എവിടെ????ആ കാലു തൊട്ടു വണങ്ങാനുള്ള അർഹത പോലും എനിക്കില്ലായെന്നൊരു തോന്നൽ.
എന്നാലും എനിക്കൊരു സന്തോഷമുണ്ടെന്റെ സോജേട്ടാ.... തൊട്ടവനെ വെട്ടിയിട്ടല്ലേ അവള് പോയേ....ശിവേട്ടന്റെ കണ്ണിലൂടെ അഭിമാനം പരന്നൊഴുകി.
ഒന്നു പോയിക്കണണ്ടേ നമുക്ക്????
ഞാനെങ്ങനെ അവളെ കാണുമെന്റെ സോജേട്ടാ??? ആ അവസ്ഥയിൽ അവളെ കാണാൻ എനിക്ക് പറ്റൂല്ല....ശിവേട്ടന്റെ കണ്ണുകൾ വീണ്ടും സജലങ്ങളായി.
ആരെന്നോ വല്ലോം അറിയാവോ നിനക്ക്??? ആശുപത്രിയിലെ വിവരം വല്ലോം ഉണ്ടോ???
ഇല്ല. സീരിയസ് ഒന്നുമല്ലന്നാ പറയണേ... അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ട്. അത് പറഞ്ഞപ്പോൾ ശിവേട്ടന്റെ കണ്ണിലൊരു മിന്നൽ ഞാൻ കണ്ടു. ഞാൻ മാത്രമല്ല അച്ഛനും.
ടാ ഇനിയിപ്പോ എന്നാ ചെയ്യാനാ???? ജാമ്യം കിട്ടാത്ത എഴുത്താ അവന്മാര് എഴുതിയെക്കുന്നെ....പാർട്ടിക്കാരും കേറി കളിക്കുന്നുണ്ടോ എന്നൊരു തോന്നലുണ്ട്
💬 Comments
View all comments