Chapter Title : നവവധു 10 [JO]
എനിക്ക്.....അച്ഛന്റെ സൗണ്ടിൽ അന്നാദ്യമായി ഒരു അമർഷം ഞാൻ കണ്ടു. സാധാരണ മറ്റുള്ളവരുടെ വിഷയങ്ങളിൽ അച്ഛൻ തികച്ചും ശാന്തസ്വഭാവക്കാരനാണ്.
ആര് കളിച്ചാൽ എനിക്കെന്നാ??? എന്റെ പെണ്ണിനെ ഇറക്കാൻ എനിക്കറിയാം. അല്ലെങ്കി കളിക്കുന്ന പാർട്ടിക്കാരേം കൊന്നിട്ട് ഞാനും പോകും അകത്തേക്ക്. അവൾക്കൊപ്പം ഞാനും കെടന്നോളം. കൊല്ലും കൊലയുമൊന്നും ശിവന് പുത്തരിയല്ലന്നു സർവ മറ്റവമാരെയും ഞാൻ പഠിപ്പിക്കാം.....ശിവേട്ടന്റെ കണ്ണുകളിൽ ഒരു തരം പ്രത്യേക ഭാവം കൈവന്നു.
ഏയ്....നീ വേണ്ടത്തത് ഒന്നും ചിന്തിച്ചു കൂട്ടണ്ട. നേരമൊന്നു വെളുത്തോട്ടെ....നമുക്കു ഇറക്കാടാ അവളെ....
ഉം....ശിവേട്ടൻ ഒന്ന് മൂളി. എന്നിട്ട് പെട്ടന്നെന്തോ ഓർത്തപോലെ എന്നെ നോക്കി. എന്തോ ഞാനൊന്നു ഞെട്ടി.
ജോക്കുട്ടാ.... ഫോണില് പൈസ ഉണ്ടോ...ഒണ്ടെങ്കി ഈ നമ്പറൊന്നു കുത്തിത്തരുവോ???? ശിവേട്ടൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നൊരു മുഷിഞ്ഞ കടലാസ്സുകഷ്ണം എനിക്ക് നേരെ നീട്ടി.
ഇങ്ങു താടാ.... അച്ഛൻ അത് വാങ്ങി സ്വന്തം ഫോണിൽ ആ നമ്പർ കുത്തി ശിവേട്ടന് കൊടുത്തു.
ശിവേട്ടൻ പതുക്കെ ഇരുളിൽ പോയിരുന്നു ആരോടോ കുറേനേരം സംസാരിച്ചു. എന്നിട്ട് തിരിച്ചു വന്നപ്പോൾ മുഖം ആകെ വലിഞ്ഞുമുറുകിയതായി എനിക്ക് തോന്നി.
ആരാടാ??വക്കീല് വല്ലോം ആണോ???? അച്ഛന്റെ ആ ചോദ്യത്തിന് ശിവേട്ടൻ ഒഴുക്കൻ മട്ടിലൊന്നു മൂളി.
അല്ല നീയിത് എവിടെ പോയതായിരുന്നു????
ഞാനൊരു സ്ഥലം നോക്കാൻ പോയതാ സോജേട്ടാ....ഈ മുടിഞ്ഞ നാട്ടീന്ന് എങ്ങോട്ടേലും പോകാൻ. നശിച്ച നാടാ ഇത്. ഗുണ്ടയായ ശിവനെ അറിയാത്ത ഒരു നാട്ടിലേക്ക് പോണം എനിക്ക്. എന്റെ കൊച് അറിയല്ല് അവന്റെ അച്ഛയൊരു ഗുണ്ട ആയിരുന്നു എന്ന്.....ശിവേട്ടന്റെ ആ വാക്കുകൾ എനിക്കെന്തോ പോലെ തോന്നി. പക്ഷേ ഒരു കണക്കിന് അതാണ് ശെരിയെന്നെനിക്കും തോന്നി.അച്ഛനും ഒന്നും പറഞ്ഞില്ല.
അല്ല നീയെങ്ങാനാ അറിഞ്ഞേ????
അവൾടെ ഫോണിലോട്ട് വിളിച്ചപ്പോ ഓഫാ....അപ്പോ ഞാൻ ആ ഗോപിയേട്ടന്റെ വീട്ടിലോട്ട് വിളിച്ചു. അവരാ പറഞ്ഞേ....അല്ലേല്.... ഞാൻ നാളെയെ അറിയൊള്ളു അല്ലെ സോജേട്ടാ?? ശിവേട്ടൻ അച്ഛനോടായി ചോദിച്ചു. പക്ഷേ മറുപടി ഉണ്ടായില്ല സംഭവിച്ചത് എന്നാന്നും അറിയാൻ പറ്റില്ലല്ലോടാ നമ്മക്ക്....അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു.
ശിവേട്ടൻ പെട്ടെന്ന് എന്നെയൊന്നു നോക്കി. പക്ഷേ ഒന്നും പറഞ്ഞില്ല. പക്ഷെ ആ നോട്ടത്തിൽ ഒരായിരം അർത്ഥം ഉണ്ടെന്നെനിക്ക് തോന്നി.
അല്പം കഴിഞ്ഞുകാണും. റോഡിൽ
💬 Comments
View all comments