Chapter Title : നവവധു 12 [JO]
നവവധു 12
Nava Vadhu Part 12 bY JO | Previous Parts CLICK HERE

കോളേജിൽ റോസിനോട് പഞ്ചാര അടിക്കുമ്പോളാണ് വീട്ടിൽ നിന്നുള്ള കോള് വന്നത്. എടുക്കാൻ തോന്നിയില്ല. ആദ്യമൊക്കെ ഒഴിഞ്ഞു മാറുകയും നുള്ളുകയുമൊക്കെ ചെയ്തെങ്കിലും റോസിന്റെ വയറിൽ ചുറ്റിപ്പിടിച്ചായിരുന്നു എന്റെ ഇരിപ്. ആ സുഖം അത്ര പെട്ടന്നങ്ങു ഉപേക്ഷിച്ച് കോൾ എടുക്കാനൊരു മടി.
ഗ്രൗണ്ടിൽ ആരുമില്ലാത്ത കോണിൽ ഗാലറിയിലിരുന്നു ചേട്ടയിമാർ ഫുട്‌ബോൾ കളിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു ഞങ്ങൾ. ശ്രീയും വിശാലും വന്നിട്ടില്ല. ലീവ് ആണ്. അതെനിക്ക് കൂടുതൽ സൗകര്യമായി. മുട്ടിയുരുമി ഇരുന്നപ്പോൾ അവൾ തന്ന സ്വാതന്ത്രം ഞാനങ്ങോട്ട് മുതലാക്കി. ആദ്യം പതിയെ പിന്നിലെത്തിയ കൈകൾ വയറിൽ ചുറ്റിയപ്പോളാണ് അവള് ഞെട്ടിയത്. അപ്പോളാണ് അറിഞ്ഞത് തന്നെ. അവള് വലിച്ചുമാറ്റാൻ നോക്കുംതോറും എന്റെ കൈ മുറുകിയതോടെ ഇടിയായി...നുള്ളായി.... പുളയലായി..... വിടാനുള്ള ആജ്ഞയായി....ആകെ ബഹളം....എത്രയൊക്കെ ബഹളം വെച്ചാലും അവൾക്കത് ഇഷ്ടമാണ് എന്നൊരു വിശ്വാസം ഉണ്ടായിരുന്നതിനാൽ ഞാൻ അമർത്തി പിടിക്കുകയല്ലാതെ തെല്ലുപോലും അയച്ചില്ല.
ദേ ആരേലും കാണും ജോക്കുട്ടാ....അവസാനം സഹികെട്ട് അവൾ പറഞ്ഞു.
ആരും കാണില്ല. അടങ്ങിയിരി പെണ്ണേ....
ശോ.... വിടടാ...എനിക്ക് ഇക്കിളിയാകുന്നു....
ആഹാ...അപ്പൊ പിടിക്കുന്നതല്ല ഇക്കിളിയാണ് പ്രശ്നം.
വിട് ജോക്കുട്ടാ...അവൾ വീണ്ടും കുതറാൻ തുടങ്ങി.
ദേ ഇപ്പഴാണേ ആരും കാണില്ല. അടങ്ങിയിരുന്നോ...ഞാനൊന്നു കെട്ടിപ്പിടിച്ചു എന്നല്ലേ ഒള്ളു....ഇങ്ങനെ ഇരുന്നു കളി കാണാൻ നല്ല രസം.
അമ്പട പുളുസു....ചെക്കനാള് കൊള്ളാമല്ലോ....വിട്ടേ... ഇല്ലെ ഞാനിപ്പോ വിളിച്ചുകൂവും....ചെയർമാൻ ഇപ്പളെ നാറുമേ... അവൾ കുസൃതിചിരിയോടെ എന്നെ തള്ളിമാറ്റാൻ ശ്രമിച്ചു.
എന്നാലും കുഴപ്പമില്ല.... പക്ഷേ പിടി വിടില്ല മോളെ....
രക്ഷയില്ല എന്ന് കണ്ടപ്പോ അടങ്ങിയിരിക്കുവാണ്. അപ്പഴാണ് വീട്ടിൽ നിന്നുള്ള വിളി. അല്ല നിങ്ങള് തന്നെ പറ... ഫോൺ എടുക്കുമോ ഞാൻ????!!!
രാവിലെ ഒന്നും കഴിക്കാതെ പോന്നതിലുള്ള ദേഷ്യം തീർക്കാനുള്ള വിളിയാണ് എന്നത് ഉറപ്പ്. അമ്മ മുറ്റത്തു ആയിരുന്നതിനാൽ കഴിക്കാത്തത് കണ്ടിരുന്നില്ല. അല്ല ഇനിയിപ്പോ ആകാശം ഇടിഞ്ഞുവീണു എന്നു പറഞ്ഞാലും ഞാനിവിടുന്നു എണീക്കാൻ പോണില്ല.
നല്ല ചൂടാണ് പെണ്ണിന്. ആണൊരുത്തൻ പിടിച്ചിരിക്കുന്നത് കൊണ്ടാണോ എന്നറിയില്ല. അവളുടെ നിശ്വാസത്തിന് പോലും ഒരു പ്രത്യേകത. നോട്ടം ഗ്രൗണ്ടിലേക്ക് ആണെങ്കിലും മനസ്സ് ഇവിടെങ്ങും അല്ലെന്ന്
💬 Comments
View all comments