Chapter Title : നവവധു 12 [JO]
പോയുംമുന്നേ ഞാനാ മുഖത്തേക്ക് ഒന്നൂടി നോക്കി. ഒരു വിരഹഭാവം!!!
ക്ലാസിലിരുന്നോ....ഞാനിപ്പ വന്നേക്കാം... പറയാതിരിക്കാൻ എനിക്കാവുമായിരുന്നില്ല.
അറിയാതെ തലയാട്ടിക്കൊണ്ടുള്ള ആ നിൽപ്പായിരുന്നു വീട്ടിലേക്ക് പായുമ്പോൾ മനസ്സ് നിറയെ. പെട്ടന്നെന്റെ മനസ്സ് ഇത്ര ചാഞ്ചാടാനുള്ള ഒരു കാരണവും എനിക്കറിയില്ല. അവളോട് എന്തോ....തലേന്നുവരെ ഇല്ലായിരുന്ന ഒരു പ്രത്യേക ഇഷ്ടം....ഒരു പരിഗണന....
ശ്രീ എന്നൊരു അദ്ധ്യായമേ ആ ചിന്തകൾക്കിടയിൽ ഇല്ലായിരുന്നു. ശെരിക്കും ശ്രീയോടുള്ള എതിർപ്പ് ആയിരുന്നു റോസിനോടുള്ള ഇഷ്ടമെങ്കിൽ ഇപ്പോളത് മറ്റേതോ തലത്തിലേക്ക് പോയപോലെ....
അവളോട് ഇഷ്ടമാണോ എന്നുപോലും ചോദിച്ചിരുന്നില്ല എങ്കിലും അവളാണെന്റെ പെണ്ണെന്നൊരു ഉറപ്പ്. ഇഷ്ടമാണ് എന്നൊരു ഉറപ്പ്. ആ കണ്ണുകളിൽ ഞാൻ കാണുന്ന ഭാവത്തിന് അതാണ് അർഥമെന്നു ഞാൻ വിശ്വസിക്കുന്നു....
*****
കാറ്റുപോലെയാണ് വീട്ടിലേക്ക് പോയത്. ബൈക്കിന് ഡ്യുക്കാറ്റിയുടെ പവർ. നാട്ടുകാർ വായുഗുളിക വാങ്ങാൻ പോകുവാന്ന് കരുതിക്കാണും. മിറ്റത്ത് സഡൻബ്രേക് ചവിട്ടിയാണ് നിന്നത്. ബ്രേക്കിട്ട സൗണ്ട് കേട്ട് അമ്മ ഓടിവന്നു. അമ്മയെ കണ്ടതും എന്റെ പോയ കിളി തിരിച്ചു വന്നു. അപ്പോളാണ് ഞാൻ പ്രണയമൂഡിൽ നിന്ന് ട്രാജഡി മൂഡിലേക്ക് വന്നത്. രംഗം കലുഷിതമാണെന്ന് അമ്മയുടെ മുഖം കണ്ടതെ മനസ്സിലായി. പതിവില്ലാതെ മുഖത് അമാവാസി ദിവസം അർധരാത്രി കരണ്ടുപോയ പോലുള്ള ഇരുട്ട്. ദേഷ്യം കൊണ്ടു പല്ലിറുമുന്ന പോലെ. ആ ഭാവത്തിൽ അമ്മയെ ഞാൻ ആദ്യമായി കാണുവാരുന്നു.
ബൈക്കിൽ നിന്നിറങ്ങിയ എന്റെ കാലുകൾക്ക് ചെറിയൊരു പതർച്ചയുണ്ടോ ആവോ!!! എന്തായാലും അമ്മയുടെ മുഖത്തേക്ക് നോക്കാതെ ഞാൻ മുഖം താഴ്ത്തി പതിയെ വീട്ടിനുള്ളിലേക്ക് നടന്നു.
നിക്കടാ അവിടെ...ഒരു ഗർജ്ജനം.... അത് അച്ഛനാണെന്നു ഞാനറിഞ്ഞു.
ഈ പടി ചവിട്ടിയാ ആ കാലു ഞാൻ തല്ലിയൊടിക്കും...അച്ഛൻ ഒരു അലർച്ചയോടെ അകത്തുനിന്ന് പാഞ്ഞുവരുന്നത് ഞാൻ കണ്ടു. വേരിറങ്ങിയ പോലെ ഞാൻ അവിടെ നിന്നു.
കൊന്നോടാ നീയതിനെ??? പിന്നിൽ നിന്നും അമ്മയുടെ വക .
ഞാൻ രണ്ടുപേരുടെയും മുഖത്തേക്ക് ഒന്ന് പാളിനോക്കി. ദേഷ്യംകൊണ്ട് വിറക്കുകയാണ്. എനിക്കണേ സംഭവം എന്താണെന്ന് കത്തിയതുമില്ല.
ഞാ...ഞാനെന്നാ കാണിച്ചൂന്നാ??? ചെറിയൊരു വിറയലോടെ ഞാൻ പതിയെ ചോദിച്ചു. ഉറക്കെ ചോദിക്കാൻ ധൈര്യം പോരാ..
നീ എന്നാ കോണച്ചൂന്നോ.????... പറഞ്ഞു തരാടാ....അച്ഛൻ മുറ്റത്തേക്ക് ചാടി.
ഒരടി പ്രതീക്ഷിച്ചതിനാൽ ഞാൻ നൈസായി പിന്നോട്ടും
💬 Comments
View all comments