Chapter Title : നവവധു 12 [JO]
ചാടി. എന്താ സംഭവിച്ചത് എന്നുള്ള ഒരു അമ്പരപ്പ് എന്റെയുള്ളിലും ഉണ്ടായിരുന്നു എന്നതാണ് സത്യം.
പോയി വിളിച്ചോണ്ട് വാടാ എന്റെ കൊച്ചിനെ....അല്ലേ ആ മുറിയിൽ കിടന്നു ചത്തുപോകും ആ പാവം.... അമ്മയുടെ ആ ഡയലോഗ് എന്നെ വല്ലാതെ ഉലച്ചു. പ്രശ്നം ഗുരുഃതരമാണെന്നു എന്റെ ആറാമിന്ദ്രിയം വിളിച്ചോതിയതും ഞാൻ അവളുമാരുടെ വീട്ടിലേക്കോടി. അന്ന് സൗമ്യേച്ചിയുടെ വീട്ടിലേക്ക് ഓടിയത്തിലും വേഗത്തിൽ....കാരണം....കാരണം......അതിന്നും എനിക്ക് അജ്ഞാതം. ഒരുപക്ഷേ ചേച്ചി എന്റെ ഹൃദയം ആയിരുന്നിരിക്കാം.
ഓടിയെത്തുമ്പോ മുറ്റത്താരെയും കണ്ടില്ല. അകത്തു നിന്നും എന്തോ ബഹളം കേൾക്കാം. പറന്ന് എന്നു മട്ടിലാണ് ഞാൻ അകത്തെത്തിയത്. ചെന്നപ്പോ ആരതിചേച്ചിയുടെ മുറിയുടെ മുമ്പിൽ ഒരു യുദ്ധതിനുള്ള ആളുണ്ട്. അച്ചു...അവരുടെ അച്ഛൻ...സീതേച്ചി...സൗമ്യേച്ചി...ശിവേട്ടൻ.....എന്നെക്കണ്ടപാടെ എല്ലാരുടെയും മുഖത്ത് മിന്നിമറഞ്ഞ ഭാവം അതെനിക്ക് ഊഹിക്കാൻ പോലും കഴിഞ്ഞില്ല. പക്ഷേ അവരുടെ മുഖത്തൊരു ആശ്വാസഭാവം ഞാൻ മനസ്സിലാക്കി.
ജോക്കുട്ടാ....സീതേച്ചി ഓടി വന്നത് കരഞ്ഞോണ്ട്.
സ്ത്രീജനങ്ങൾ എല്ലാം കരയുവാണെന്നു ഞാൻ അപ്പോളാണ് കണ്ടത്.
എന്നാ സീതാമ്മേ...എന്നാ പറ്റി??? എനിക്കാകെ അങ്കലാപ്പായി.
അവള്...വാതില് തുറക്കണില്ലടാ...നീ...നീയിന്നലെ പോയ പിന്നാലെ മുറീ കേറി കഥകടച്ചതാ....ഇതുവരെ തുറന്നിട്ടില്ലടാ....എനിക്ക് പേടിയാകുവാടാ ജോക്കുട്ടാ....ഒന്നു വിളിക്കടാ.... സീതേച്ചിയുടെ നിലവിളി ഉച്ചത്തിലായി.
ദൈവമേ...ചേച്ചി എന്തേലും....എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി. അടിമുടി ഞാനൊന്നു വിറച്ചു. ഒറ്റനിമിഷം കൊണ്ടുഞാൻ വാതിലിനടുത്തെത്തി.
ചേച്ചിയെ...ടീ വാതില് തൊറക്ക്.... ഞാനാ ജോക്കുട്ടൻ...ഞാൻ വാതിലിൽ ആഞ്ഞടിച്ചുകൊണ്ടു വിളിച്ചു.
മറുപടിയില്ല.
പലവട്ടം വിളിച്ചെങ്കിലും ഒരുമറുപടിയും വന്നില്ല. അവസാന വിളി ഞാൻ കരഞ്ഞുകൊണ്ടാണ് വിളിച്ചത്. ചേച്ചിക്ക് എന്തോ സംഭവിച്ചു എന്ന തോന്നൽ എന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങി. ജനലിലൂടെ ശിവേട്ടൻ അകത്തേക്ക് നോക്കുന്നുണ്ട്. വേറൊന്നും സംഭവിച്ചിട്ടില്ല എന്ന് കണ്ടതിനാൽ അവർക്ക് അത്ര ഫീലിംഗ് ഒന്നുമില്ല. വാതിൽ തുറക്കാത്ത ഫീൽ മാത്രം. പക്ഷേ.... എനിക്ക്...എനിക്കെന്തോ...
ശിവേട്ടാ...പൊളിക്കാം....എന്റെ വാക്കുകൾക്ക് പെട്ടന്നൊരു ബലം വന്നു. മുഖത്തൂടെ ഒലിച്ചിറങ്ങിയ കണ്ണീർ പുറംകൈ കൊണ്ടു തുടച്ചുകൊണ്ട് ഞാൻ ശിവേട്ടനെ നോക്കി. എന്തോ അതിൽക്കൂടുതൽ കാത്തിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.
ശിവേട്ടൻ എന്നെ അമ്പരപ്പോടെ നോക്കി. എനിക്കെന്തോ അതൊരു അപമാനം പോലെയാണ് തോന്നിയത്. ആ ദേഷ്യം കാലുകളിലേക്ക് ആവാഹിച്ച് ഞാനാ വാതിലിൽ ആഞ്ഞു തൊഴിച്ചു. വീട് അടിമുടി ഒന്നു കുലുങ്ങിയോ???ആവോ...എന്തായാലും കതകിന് യാതൊരു മാറ്റവുമില്ല.
💬 Comments
View all comments