Chapter Title : നവവധു 12 [JO]
മുഖത്തേക്ക് നോക്കിനിന്നു. വാക്കുകൾ പുറത്തേക്ക് വരാൻ മടിക്കുന്നപോലെ. ചേച്ചിയും എന്നെ നോക്കിയില്ല. മറ്റേതോ ലോകത്താണ്. വെറുതെ ഭിത്തിയിലേക്ക് നോക്കിയിരിക്കുന്നു.
ചേച്ച്യെ....നീണ്ട നിശബ്ദതയ്ക്ക് ഞാൻതന്നെ വിരാമമിട്ടു.
മറുപടിയില്ല. ഒരു നോട്ടം പോലുമില്ല.
എന്നോട് ദേഷ്യല്ലേ....പൊറുക്കണം ന്നോട്....ആ വന്ന കലിയിൽ പറ്റിപ്പോയതാ...സോറി....അത്രേം പറഞ്ഞപ്പോഴേക്കും ഞാൻ വിങ്ങിപ്പൊട്ടിപ്പോയി. അത്രത്തോളമുണ്ടായിരുന്നു മനസ്സിൽ.
ചേച്ചി പെട്ടന്നെന്റെ നേർക്ക് നോക്കി. എന്നിട്ടെന്നെ കെട്ടിപ്പിടിച്ചു ഒറ്റക്കരച്ചിൽ...കൂട്ടത്തിൽ അവ്യക്തമായ ഓരോ ഡയലോഗുകളും...എങ്ങിയെങ്ങിയുള്ള ആ കരച്ചിലിനിടയിൽ പകുതിയും എനിക്ക് തിരിഞ്ഞില്ല. എങ്കിലും ഞങ്ങള് പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
നീണ്ട കരച്ചിലിനോടുവിൽ ഞാൻ ചേച്ചിയിൽ നിന്നകന്നു. ഒരു ദുരന്തം കരഞ്ഞുതീർത്ത ഭാവമായിരുന്നു ഞങ്ങൾക്കപ്പോൾ.
എന്തിനാ അങ്ങനെ പറഞ്ഞേ... അതൊണ്ടല്ലേ ഞാൻ അടിച്ചേ???
മിണ്ടാട്ടമില്ല. പക്ഷേ വീണ്ടുമൊരു കരച്ചിലിനുള്ള തുടക്കം പോലെ.
സന്ത്വനിപ്പിക്കാൻ ഞാൻ വീണ്ടും ചേച്ചിയോടടുത്തു. ആ കവിളിൽ ഞാൻ വിരലോടിച്ചു. വേദനകൊണ്ട് ചേച്ചി പുളഞ്ഞു. ഞരങ്ങി.
ഒത്തിരി വേദനിച്ചൂല്ലേ.... കെട്ടിപ്പിടിച്ചിരുന്നോണ്ടാണ് ഞാൻ ചോദിച്ചത്. കതക് ചാരിയിരുന്നതിനാൽ അങ്ങനൊരു ഇരിപ്പിലുള്ള പ്രശ്നങ്ങളൊന്നും അപ്പോളെന്നെ അലട്ടിയില്ല.
മ്... ചേച്ചി അതെയെന്ന് വെറുതെ തലയാട്ടി.
വേണ്ടാതീനം പറഞ്ഞിട്ടല്ലേ....വേദനക്കിടയിലും ഞാൻ ശുണ്ഠിയെടുത്തു.
മറുപടിയില്ല. പകരം എന്നെയൊന്നു ചേർത്തുപിടിച്ചു. അതിലുണ്ടായിരുന്നു ഒരു മാപ്പുപറച്ചിൽ.
വാ മരുന്നു വല്ലോം തേക്ക്... ഞാൻ വീണ്ടുമാ കവിളിൽ ഒന്നു വിരലോടിച്ചു. ആ തുടുത്ത മുഖം കൈക്കുമ്പിളിൽ ഒതുക്കാൻ പാടുപെട്ടു നടത്തിയ ശ്രമങ്ങൾ പാഴായിപ്പോയത് ഇങ്ങനൊരു വേദന തരാനായിരുന്നോ??? അറിയില്ല. പക്ഷേ ഒന്നുണ്ട്. ചേച്ചിയെക്കാൾ വേദന എനിക്കായിരുന്നു. ആ കവിളുകൾ കാണുമ്പോൾ ചോര പൊടിയുന്നത് എന്റെ നെഞ്ചിലായിരുന്നു.
ഉം...സമ്മതം എന്ന മട്ടിലൊരു മൂളൽ ചേച്ചിയിൽ നിന്നു വന്നു. ഞാൻ പതിയെ എണീറ്റു. എന്നിട്ട് അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു ചേച്ചിയെയും എണീപ്പിച്ചു. എന്തോ അന്ന് പിടിച്ചപ്പോൾ ചേച്ചി പുളഞ്ഞില്ല. തടഞ്ഞില്ല... ഒന്നും പറഞ്ഞില്ല. എന്റെ ആ കൈകളിൽ ഒഴുകിക്കിടന്നു. ആ തുടുത്ത വയറിൽ ചുറ്റിപ്പിടിച്ചു നടത്തിയപ്പോൾ എന്റെ കൈകൾ പലവട്ടം ലക്ഷ്യം മാറിയെന്നെനിക്ക് തോന്നി. പക്ഷേ അതിനൊന്നും പ്രതികരണങ്ങൾ ഉണ്ടായില്ല.
എന്തായാലും അന്ന് ചേച്ചിയുടെ ശുശ്രൂഷ മൊത്തം എനിക്കായിരുന്നു. നീ ഉണ്ടാക്കി വെച്ചതല്ലേ നീ തന്നെ ചികിൽസിച്ചോ എന്നൊരു ഭാവമായിരുന്നു എല്ലാർക്കും. റോസിനെ വിളിച്ചു വരുന്നില്ലന്ന് പറഞ്ഞിട്ട് ഞാൻ
💬 Comments
View all comments