0%

Chapter Title : നവവധു 13 [JO]

Author : JO Read All Parts 1476

പിന്നെപ്പറയാം...വാടാ...നിന്നെ ശിവേട്ടൻ വിളിക്കുന്നൂ....അച്ചു എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ ഇരുവരെയും നോക്കി നിൽക്കുകയായിരുന്നു. ഞെട്ടലിൽ നിന്നു ഞാൻ അപ്പോഴും മുക്തനായിട്ടില്ലായിരുന്നു.

യാന്ത്രികമായി അവളുടെ പിന്നാലെ പോകുമ്പോൾ ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി. എന്നെ ഞെട്ടിക്കുന്ന കാഴ്ചയാണ് അവിടെ ഞാൻ കണ്ടത്. ചേച്ചിയുടെ മുഖത്ത് കുറച്ചു മുമ്പ് കണ്ട ചെകുത്താന്റെ ഭാവം....കയ്യിൽ ഒരു പേപ്പർവെയ്റ്റ്.!!! അത് അച്ചുവിന്റെ നേർക്ക് എറിയാനാണെന്നു ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി....ചേച്ചിയുടെ കണ്ണുകൾ വല്ലാതെ പിടക്കുന്നുണ്ടായിരുന്നു....ഒരു മാനസിക രോഗിയെപ്പോലെ....!!!! എന്റെ കാലുകൾ അറിയാതെ നിശ്ചലമായി... എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു...... ആ ഒറ്റ നിമിഷം.... എന്റെ മനസ് വിളിച്ചുപറഞ്ഞു.... ചേച്ചിക്ക്....ചേച്ചിക്കെന്തോ മാനസിക രോഗമാണ്...... അതേ....ഭ്രാന്ത്...!!!!

(തുടരും...)

നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഹൃദയപൂർവ്വം നിങ്ങളുടെ ജോ

💬 Comments

View all comments