Chapter Title : നവവധു 14 [JO]
പരിഹാസമോ പുച്ഛമോ സഹതാപമോ എന്തോ... കാര്യം മനസ്സിലാവാതെ ഞാൻ എല്ലാരേയും നോക്കി. പക്ഷെ ആരും എന്നോട് മിണ്ടുന്നില്ല. ഇന്നലെവരെ വാ തോരാതെ സംസാരിച്ചവർക്കൊക്കെ ഇന്നെന്തോ ഒരു വല്ലായ്ക.
ടാ... പെട്ടന്നൊരു വിളി കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് പാഞ്ഞുവരുന്ന വിശാലിനെയും ശ്രീയെയും.
ആരടെ കാലിന്റെടീൽ കൊണ്ടോയി ഇട്ടിരിക്കുവാരുന്നെടാ കുണ്ണേ നിന്റെ ഫോൺ??? വിശാൽ അവൾ നിക്കുന്നത് പോലും നോക്കാതെ വന്നതെ അലറി.
എന്താന്ന് പറയടാ.... പ്രശ്നം ഗുരുതരമാണെന്ന് തോന്നിയ ഞാൻ അമ്പരപ്പോടെ അവനെ നോക്കി.
അവനും ശ്രീയും പരസ്പരം നോക്കി. എന്തോ പറയാൻ മടിക്കുന്നത് പോലെ.
എന്നാ മൈരാടാ....
അത്...ഫോട്ടോ...
ഫോട്ടോയോ???
നോട്ടീസ് ബോർഡില്.... ശ്രീ എന്തോ പറയാനായി വന്നിട് നിർത്തി നോട്ടീസ് ബോർഡിരിക്കുന്ന ഭാഗത്തേക്ക് കൈചൂണ്ടി.
കാര്യമറിയാനായി ഞാൻ അങ്ങോട്ടോടി. എന്തോ പ്രശനം ഗുരുതരമാണെന്നെന്റെ ആറാമിന്ദ്രിയം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഓടിച്ചെന്ന എന്നെ കൂക്കുവിളികളോടെയാണ് ബോർഡിനരുകിൽ കൂടിനിന്ന പിള്ളേര് വരവേറ്റത്. കാര്യം മനസ്സിലാകാതെ പിള്ളേരെ വകഞ്ഞുമാറ്റി ഞാനാ ബോർഡിന്റെ ചോട്ടിലെത്തി. ചെന്നതെ കണ്ടു...
ഉമ്മ തരുമോ എന്ന തലക്കെട്ടുമായി ഒരു ഫോട്ടോ.....
അതിൽ.....അതിൽ ഞാൻ റോസിന് അന്ന് ഉമ്മ കൊടുക്കുന്ന രംഗം.....
ഒരുനിമിഷം തല കറങ്ങുന്നത് പോലെയാണെനിക്ക് തോന്നിയത്. ഇങ്ങനൊരു അടി സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.
ഒരു നിമിഷം.... ഒറ്റ നിമിഷത്തെ പകപ്പ് ഒന്നു മാറിയതും ഞാനാ ഫോട്ടോ വലിച്ചു പറിച്ചു.
ഏത് നായിന്റെ മോനാടാ ഇത് ഒട്ടിച്ചത്??? കൂടിനിന്ന പിള്ളേരെ നോക്കിഞാൻ അലറി. മറുപടിയില്ല.
പറയെടാ.... കൂട്ടത്തിലൊരുത്തന്റെ കോളറിൽ കുത്തിപ്പിടിച്ചു ഞാൻ വീണ്ടും അലറി. മറുപടിയില്ല.
പറഞ്ഞില്ലേൽ കൊന്നുകളയും പന്നീ.... ഞാൻ മുരണ്ടു. ആൾക്കൂട്ടത്തിൽ നിന്നൊരു പിറുപിറുക്കൽ ഉണ്ടായി. ചെയർമാന്റെ ഭാവമാറ്റം കണ്ട അമ്പരപ്പ്.
ഞാൻ പറയാം ചെയർമാനെ..... ആൾക്കൂട്ടത്തിന് വെളിയിൽ നിന്നൊരു മറുപടി.
പിടിച്ചു നിർത്തിയവനെ ആൾക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു ഞാൻ ആ ശബ്ദം കെട്ടിടത്തേക്ക് നോക്കി.
ചെറുചിരിയോടെ അല്ല പരിഹാസച്ചിരിയോടെ നിൽക്കുന്ന ആൽബിയുടെ കൂട്ടുകാർ.....
ഞാൻ അവർക്ക് നേരെ കുതിച്ചു....പെട്ടെന്നാണ് വിശാലും ശ്രീയും ഇടക്ക് ചാടിയത്. അവന്മാർക്ക് നേരെ ചാടിയ എന്നെ രണ്ടുംകൂടി വട്ടം പിടിച്ചുനിർത്തി.
ജോ...വേണ്ട....
വിടടാ... ഈ നായിന്റെ മക്കളെ ഞാനിന്നു
💬 Comments
View all comments